Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുവളപ്പിലെ ചന്ദനമരം അജ്ഞാത സംഘം മുറിച്ചുകടത്തി

വീട്ടുവളപ്പിലെ ചന്ദനമരം അജ്ഞാത സംഘം മുറിച്ചുകടത്തി. കുമ്പച്ചിമൂലയിലെ പനന്താനം മുരളികുമാറിന്റെ വീട്ടുവളപ്പിലെ ചന്ദന മരമാണ് ഇരുളിന്റെ മറവില്‍ മുറിച്ചുകടത്തിയതെന്നാണ് Kasaragod, Kerala, news, Bandaduka, Top-Headlines, Sandal wood robbed from House
ബന്തടുക്ക: (www.kasargodvartha.com 15.12.2018) വീട്ടുവളപ്പിലെ ചന്ദനമരം അജ്ഞാത സംഘം മുറിച്ചുകടത്തി. കുമ്പച്ചിമൂലയിലെ പനന്താനം മുരളികുമാറിന്റെ വീട്ടുവളപ്പിലെ ചന്ദന മരമാണ് ഇരുളിന്റെ മറവില്‍ മുറിച്ചുകടത്തിയതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് ബേഡകം പോലീസിനും വനം വകുപ്പിലും പരാതി നല്‍കിയതായി വീട്ടുകാര്‍ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വര്‍ഷത്തോളം പ്രായമുള്ള മരമാണ് മുറിച്ചു കടത്തിയത്. സംഘത്തിന്റെ ശബ്ദം കേട്ടെങ്കിലും ഭയന്ന് നോക്കാന്‍ പോയിരുന്നില്ല. ഈ മേഖലയില്‍ ചന്ദന മരം മുറിച്ചു കടത്തുന്നത് വ്യാപകമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഹാക്‌സോ ബ്ലേഡുകൊണ്ട് കുറച്ചുഭാഗം മുറിച്ചുനോക്കി കാതലുള്ളതാണെങ്കില്‍ മുറിച്ചുകടത്തുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bandaduka, Top-Headlines, Sandal wood robbed from House
  < !- START disable copy paste -->