Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതകള്‍ക്ക് കൈത്താങ്ങായി സഫലം കശുവണ്ടി യൂണിറ്റ്

ജില്ലയിലെ 13 പഞ്ചായത്തുകളിലായി 2009 ല്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സഫലം കശുവണ്ടി യൂണിറ്റ് ഇന്ന് നിരവധി വനിതകള്‍ക്ക് Kasaragod, Kerala, news, Unit, Safalam Cashew Unit helps for women
കാസര്‍കോട്: (www.kasargodvartha.com 11.12.2018) ജില്ലയിലെ 13 പഞ്ചായത്തുകളിലായി 2009 ല്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സഫലം കശുവണ്ടി യൂണിറ്റ് ഇന്ന് നിരവധി വനിതകള്‍ക്ക് കൈത്താങ്ങാവുകയാണ്. 2017- 2018 വര്‍ഷത്തില്‍ 1.07  കോടി രൂപയുടെ കശുവണ്ടിയാണ് ഇവര്‍ വിറ്റഴിച്ചത്. ഈ വര്‍ഷത്തെ കച്ചവടത്തെ  പ്രളയം ബാധിച്ചെങ്കിലും ഇതിനകം 68 ലക്ഷം രൂപയുടെ കച്ചവടം ഇവര്‍ നടത്തി. മാര്‍ച്ച് മാസം പൂര്‍ത്തിയാവുന്നതോടെ ഒരു കോടിരൂപയുടെ കച്ചവടം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റംഗങ്ങള്‍.

തുടക്കത്തില്‍ 65 വനിതകള്‍ ജോലി ചെയ്തിരുന്ന യൂണിറ്റില്‍ ഇന്ന് നൂറോളം വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.  ഇവരില്‍ എഴുപത്തഞ്ചോളം പേര്‍ സജീവമായി ജോലി ചെയ്യുന്നു. തുടക്കത്തില്‍ ദിവസേന 80 രൂപയാണ് ഇവര്‍ക്ക് കൂലി ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് ചുരുങ്ങിയത് 350 രൂപ ലഭിക്കുന്നുണ്ട്. കശുവണ്ടി സംസ്‌കരണത്തിനായി 11 യൂണിറ്റുമുണ്ട്. അജാനൂര്‍ , ബേഡഡുക്ക, എന്‍മകജെ, കള്ളാര്‍, കാറഡുക്ക, കയ്യൂര്‍ -ചീമേനി, കോടം-ബേളൂര്‍, കുറ്റിക്കോല്‍, പനത്തടി, പള്ളിക്കര , ചെമ്മനാട്, എന്നീ പതിനൊന്ന് പഞ്ചായത്തുകളിലാണ് കശുവണ്ടി സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള കശുവണ്ടിയാണ് ഇവര്‍ ശേഖരിക്കുന്നത്.ശേഖരിച്ച കശുവണ്ടി, സംസ്‌കരണ യൂണിറ്റുകള്‍ വഴി ഭക്ഷ്യയോഗ്യമാക്കി പാക്ക് ചെയ്യത് പറങ്കി നട്ട്സ് എന്ന നാമേധയത്തില്‍ വിപണിയില്‍ എത്തിക്കുന്നു. ഈ ഉത്പന്നത്തിന് വന്‍ സ്വീകാര്യതയാണ് വിപണിയില്‍ ഉള്ളത്.വിവിധ മേളകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് പറങ്കി നട്ട്സ്.

2019 ല്‍ സഫലം കുടുംബശ്രീ യൂണിറ്റിന് പത്തു വയസ്സ് തികയും. ഡല്‍ഹിയിലെ ആജീവികമേള ,സരസ്സ് മേള, ബാംഗ്ലൂര്‍ ഫെസ്റ്റ്, കര്‍ണ്ണാടകയിലെ വിവിധ മേളകള്‍ തുടങ്ങി ഇന്ത്യയിലുടനീളം വിവിധ മേളകളില്‍ പങ്കെടുക്കാനും ഈ യൂണിറ്റിന് കഴിഞ്ഞു. കേരളത്തില്‍ വയനാട് , ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലെ കുടുംബ ശ്രീ മേളകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി തവണ മികച്ച സംരഭമായി ഈ സ്ഥാപനത്തെ തിരഞ്ഞെടുക്കപ്പെട്ടതും ഇവരുടെ മറ്റൊരു നേട്ടമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Unit, Safalam Cashew Unit helps for women
  < !- START disable copy paste -->