Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ നാമജപ പ്രതിഷേധം

യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ നാമജപ News, Thiruvananthapuram, Kerala, Sabarimala, Trending, Police,
തിരുവനന്തപുരം:(www.kasargodvartha.com 23/12/2018) യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ നാമജപ പ്രതിഷേധം. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ നാമജപ പ്രതിഷേധം നടത്തുന്നത്. മനിതി സംഘത്തിലെ യുവതികളെ ശബരിമലയിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 News, Thiruvananthapuram, Kerala, Sabarimala, Trending, Police, Sabarimala: Protest in front of cliff house

ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇവര്‍ സര്‍ക്കാരിന് കത്ത് എഴുതിയത്. തുടര്‍ന്ന് പമ്പ വരെ എത്തിയ ആദ്യ സംഘത്തിന് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തു. വഴിയില്‍ തടഞ്ഞ പ്രതിഷേധക്കാരെ ലാത്തിവീശി ഓടിച്ച് പമ്പ വരെ ഇവരെ പോലീസ് എത്തിക്കുകയും ചെയ്തു. എന്നാല്‍ നാമജപ പ്രതിഷേധത്തെ തുടര്‍ന്ന് യുവതികള്‍ക്ക് ഇനിയും കാനനപാതയിലേക്ക് കടക്കാനായിട്ടില്ല.


ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി യുവതികളുടെ ശബരിമല ദര്‍ശനം സംബന്ധിച്ച് പരിശോധിച്ച് തീരുമാനം എടുക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ് നിലപാട്. സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ശബരിമലയിലെ സൗകര്യങ്ങളുടേയും ക്രമീകരണങ്ങളുടേയും മേല്‍നോട്ട ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നാണ് മൂന്നംഗ നിരീക്ഷക സമിതിയുടെ നിലപാട്.

നേരത്തേ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഒരു ക്രമസമാധാന പ്രശ്‌നമാണെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷക സമിതി പറയുന്നു. സര്‍ക്കാരും നിരീക്ഷക സമിതിയും ഉത്തരവാദിത്തം എടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മനിതി സംഘം യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയ സാഹചര്യം എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന ഉറച്ച നിലപാടുമായി യുവതികള്‍ നാലര മണിക്കൂറായി പമ്പയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദീര്‍ഘയാത്രയും മണിക്കൂറുകളായി തുടരുന്ന പ്രതിഷേധവും കാരണം ഇവര്‍ അവശരായി തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sabarimala, Trending, Police, Sabarimala: Protest in front of cliff house