Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയം പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച; പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥി മോഷ്ടാക്കളെ കണ്ട് വീട്ടില്‍ നിന്നും ഓടി കാര്യം ബന്ധുവീട്ടിലറിയിച്ചു, ബന്ധുക്കള്‍ എത്തിയപ്പോഴേക്കും 25,000 രൂപയും സ്വര്‍ണവുമായി മൂന്നംഗ സംഘം കടന്നുകളഞ്ഞു

കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയം പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്നു. ഉപ്പള മണ്ണംകുഴിയിലെ പരേതനായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സത്താറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. Kasaragod, Kerala, news, Top-Headlines, Robbery, Crime, Uppala, Robbery in house at Uppala Mannamkuzhy
കാസര്‍കോട്: (www.kasargodvartha.com 19.12.2018) കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയം പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്നു. ഉപ്പള മണ്ണംകുഴിയിലെ പരേതനായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സത്താറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യയും മക്കളും ബുധനാഴ്ച രാവിലെ വീടുപൂട്ടി കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞെത്തിയ മകന്‍ ജ്യൂസ് കഴിക്കാന്‍ ഫ്രിഡ്ജ് തുറക്കുന്നതിനിടയിലാണ് മൂന്നു പേരടങ്ങുന്ന മോഷ്ടാക്കളെ കണ്ടത്.

ഇതോടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി ഓടി തൊട്ടടുത്തുള്ള ഇളയമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ബന്ധു വീട്ടുകാര്‍ എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ 25,000 രൂപയും സ്വര്‍ണമാലയും അടക്കമുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗദ്ധരും പോലീസ് നായയും സംഭവസ്ഥലത്തെത്തുമെന്ന് പോലീസ് അറിയിച്ചു.

സ്‌റ്റെയര്‍കേസ് വഴിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്ന് സംശയിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Uppala, Robbery in house at Uppala Mannamkuzhy
  < !- START disable copy paste -->