Join Whatsapp Group. Join now!
Aster MIMS 10/10/2023

റിസോര്‍ട്ട് ഉടമയെ കുത്തിക്കൊന്ന കേസില്‍ കൂട്ടുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

റിസോര്‍ട്ട് ഉടമയെ കുത്തിക്കൊന്ന കേസില്‍ കൂട്ടുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്‍പറ്റ മണിയങ്കോടിനു News, Kerala, Top-Headlines, Police,
കല്‍പറ്റ:(www.kasargodvartha.com 23/12/2018) റിസോര്‍ട്ട് ഉടമയെ കുത്തിക്കൊന്ന കേസില്‍ കൂട്ടുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്‍പറ്റ മണിയങ്കോടിനു സമീപം ഓടമ്പത്തെ വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് നടത്തിയിരുന്ന ബത്തേരി മലവയല്‍ കൊച്ചുവീട്ടില്‍ നെബു എന്നു വിളിക്കുന്ന വിന്‍സെന്റ് സാമുവല്‍ (52) കൊല്ലപ്പെട്ട കേസിലെ കൂട്ടുപ്രതി മീനങ്ങാടി കൊളഗപ്പാറ ആവയല്‍ കല്ലുവെട്ടത്ത് കെ ആര്‍ അനിലിന്റെ (38) അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.

കത്തിക്കുത്തിനിടെ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വൈകീട്ടാണ് കല്‍പറ്റയിലെത്തിച്ചത്. ഒന്നാംപ്രതി മീനങ്ങാടി ചെറുകാവില്‍ രാജു (60) നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു.

 News, Kerala, Top-Headlines, Police, Resort owner murder: Accused arrested


ശനിയാഴ്ച രാവിലെ ഒമ്പതോടെ മുഖ്യപ്രതി രാജുവിനെ പോലീസ് കൊലപാതകം നടന്ന റിസോര്‍ട്ടിലെത്തിച്ച് തെളിവെടുത്തു. രാജുവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോകുകയും സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തതിലെ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാത്രി ഏഴരയോടെ രാജുവിന്റെ ഭാര്യയെയും കൂട്ടി വിന്‍സെന്റ് റിസോര്‍ട്ടിലെത്തി. വിവരമറിഞ്ഞ രാജു 11.30ഓടെ അനിലിനോടൊപ്പം കാറില്‍ റിസോര്‍ട്ടിലെത്തുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തുകയുമായിരുന്നു.

അനില്‍ നെബുവിനെ പിടിച്ചുവെക്കുകയും രാജു കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട് ഭാര്യയേയും കൂട്ടി രാജു അനിലിനൊപ്പം മടങ്ങി. കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Police, Resort owner murder: Accused arrested