Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോലി കിട്ടാന്‍ വേണ്ടി അയല്‍വാസിയുടെ കിണറ്റില്‍ ചത്ത എലിയെ കൊണ്ടിട്ടയാള്‍ കുടുങ്ങി

റിട്ട. അധ്യാപകന്റെ കിണറ്റില്‍ ചത്ത എലിയെ തള്ളി പണം തട്ടാനുള്ള അയല്‍വാസി നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി. ഒടയംചാലിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ വീട്ടുകിണറ്റില്‍ Kasaragod, Kerala, news, Rajapuram, Well, Rat's body found in well; neighbor held
രാജപുരം: (www.kasargodvartha.com 07.12.2018) റിട്ട. അധ്യാപകന്റെ കിണറ്റില്‍ ചത്ത എലിയെ തള്ളി പണം തട്ടാനുള്ള അയല്‍വാസി നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി. ഒടയംചാലിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ വീട്ടുകിണറ്റില്‍ ചത്ത എലിയെ തള്ളിയ അയല്‍വാസി മുത്താടി കോളനിയിലെ സതീശനാണ് സി സി ടി വി ക്യാമറയില്‍ കുടുങ്ങിയത്. കൂലിവേലക്കാരനായ സതീശന്‍ കിണറ്റില്‍ ചത്ത എലി കിടക്കുന്നത് തോമസിന് കാണിച്ച് കൊടുക്കുകയായിരുന്നു.

ചത്ത എലിയെ നീക്കം ചെയ്ത് മലിനമായ വെള്ളം മാറ്റണമെന്നും അത് താന്‍ തന്നെ ചെയ്തോളാം എന്ന് സതീശന്‍ പറഞ്ഞപ്പോള്‍ തോമസ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സതീശന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോമസ് തന്റെ വീട്ടിലെ സിസിക്യാമറ പരിശോധിച്ചപ്പോഴാണ് സതീശന്‍ ചത്ത എലിയെ കിണറ്റില്‍ തള്ളുന്ന ദൃശ്യം കണ്ടത്.

ഇതോടെ കള്ളക്കള്ളി പിടികൂടിയ തോമസ് രാജപുരം പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീശനെതിരെ പോലീസ് കേസെടുത്തു. കുടിവെള്ളം മലിനപ്പെടുത്തുന്നത് ആറുമാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചത്തഎലിയെ കിണറ്റിലിട്ടാല്‍ ഇത് നീക്കം ചെയ്യുന്നതിനും വെള്ളം മാറ്റി കിണര്‍ ശുചീകരിക്കുന്നതിനുമുള്ള ജോലി തനിക്ക് തന്നെ ലഭിക്കുമെന്ന മോഹമാണ് സതീശനെ കൊണ്ട് ഈ കൃത്യം ചെയ്യിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, Well, Rat's body found in well; neighbor held
  < !- START disable copy paste -->