city-gold-ad-for-blogger

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അന്തരിച്ചു

റിയാദ്:(www.kasargodvartha.com 23/12/2018) സൗദി രാജാവിന്റെ സഹോദരന്‍ അന്തരിച്ചു. സല്‍മാന്‍ രാജാവിന്റെ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദിന്റെ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് റിയാദില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ അബ്ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ എട്ടാമത്തെ മകനായി ജനിച്ച അമീര്‍ തലാല്‍, സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അന്തരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Saudi Arabia, Gulf, Death, Prince Talal bin Abdulaziz Passes Away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia