Join Whatsapp Group. Join now!
Aster MIMS 10/10/2023

യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്; കേരളത്തെ വര്‍ഗീയമായി വിഭജിക്കാനെന്ന് ആരോപണം

കാസര്‍കോട്ട് നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം കേരളത്തെ വര്‍ഗീയമായി വിഭജിക്കാനാണെണ് Kasaragod, Kerala, news, Popular front of india, Popular front against Yogi's Kerala visit
കാസര്‍കോട്: (www.kasargodvartha.com 10.12.2018) കാസര്‍കോട്ട് നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം കേരളത്തെ വര്‍ഗീയമായി വിഭജിക്കാനാണെണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വൈ മുഹമ്മദ് പ്രസ്താവനയില്‍ ആരോപിച്ചു. കടുത്ത വര്‍ഗീയതയുടെയും നരഹത്യയുടെയും അനുഭവം മാത്രമാണ് യോഗിയുടെ സംസ്ഥാനത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും മറ്റും പേരില്‍ മുസ്ലിംകളെയും ദളിതരെയും അടിച്ചും എറിഞ്ഞും കൊലപ്പെടുത്തുകയാണ്. മുഖ്യമന്ത്രി എന്ന നിലക്ക് അക്രമികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയാണ് യോഗി ചെയ്തിട്ടുള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കുറ്റപ്പെടുത്തി.

മുസ്ലിം വിരുദ്ധത കൊണ്ടും കടുത്ത വംശീയവാദി ആയതുകൊണ്ടും മാത്രം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയ യോഗി ഹിംസാത്മക ഹിന്ദുത്വത്തില്‍ നരേന്ദ്രമോദിയോട് മത്സരിക്കുകയാണ്. പൈശാചിക ഹിന്ദുത്വത്തിന്റെ വടക്കേ ഇന്ത്യന്‍ മാതൃകയായ ഒരാളെ കേരളത്തിലേക്ക് ആനയിക്കുന്നത് വര്‍ഗീയത ആളിക്കത്തിക്കാനാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കാസര്‍കോട് ജില്ല. കര്‍ണാടക സംസ്ഥാനത്ത് നിന്നുവരെ എത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. അധികാരം പിടിക്കാന്‍ കടുത്ത വര്‍ഗീയതയാണ് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നെത്തിയ ആര്‍എസ്എസ് നേതാക്കള്‍ കാസര്‍കോട് വന്ന് പ്രസംഗിക്കാറുള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തി.

യോഗിയുടെ സന്ദര്‍ശനം കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ എന്ന് സംശയിക്കണം. സര്‍ക്കാര്‍ ഇത് ഗൗരവത്തില്‍ എടുക്കണമെന്നും വൈ മുഹമ്മദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Popular front of india, Popular front against Yogi's Kerala visit 
  < !- START disable copy paste -->