Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെ ജയിലിലടച്ചു

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. പാണത്തൂര്‍ സ്വദേശി എന്‍ പ്രസന്നകുമാറിനെ Kasaragod, Kerala, news, Panathur, Student, Youth, Pocso case; Youth remanded
പാണത്തൂര്‍: (www.kasargodvartha.com 10.12.2018) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. പാണത്തൂര്‍ സ്വദേശി എന്‍ പ്രസന്നകുമാറിനെ (38) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

്‌സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വാഹനത്തിലെത്തിയ പ്രസന്നകുമാര്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Panathur, Student, Youth, Pocso case; Youth remanded
  < !- START disable copy paste -->