Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസ് ലക്ഷ്യം അധികാരമല്ല, ജനതാത്പര്യം സംരക്ഷിക്കുക: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് ലക്ഷ്യം അധികാരമല്ലെന്നും ജനതാത്പര്യം സംരക്ഷിക്കുകയെന്നതാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. Kasaragod, Kerala, news, Top-Headlines, Oommen Chandy, Politics, Oommen Chandy against BJP
കാസര്‍കോട്: (www.kasargodvartha.com 04.12.2018) കോണ്‍ഗ്രസ് ലക്ഷ്യം അധികാരമല്ലെന്നും ജനതാത്പര്യം സംരക്ഷിക്കുകയെന്നതാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി സി സി ഓഫീസില്‍ മുന്‍ പ്രസിഡണ്ട് കെ വെളുത്തമ്പുവിന്റെ സ്മരണാര്‍ത്ഥമുള്ള ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബി ജെ പി യും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടത്തുകപോലും ചെയ്തില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പെട്രോളിയം ഉത്പന്നത്തിന്റെയും പാചക വാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു. ആഗോള വിപണിയില്‍ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ വിലകുറഞ്ഞില്ല. വിലക്കയറ്റത്താല്‍ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാതെ അപ്രായോഗിക നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കെ.പി.കുഞ്ഞിക്കണ്ണന്‍ ഡി.സി.സി.പ്രസിഡന്റായിരിക്കെ നടത്തിയ  ഗ്രാമയാത്രയിലൂടെ സ്വരൂപിച്ച തുക ഉപയോഗപ്പെടുത്തിയാണ് ഡി.സി.സി.ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങിയത്. ഡി.സി.സി.യുടെ പുതിയ കെട്ടിടം എന്നത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. കെ.വെളുത്തമ്പു കഠിനാധ്വാനം നടത്തിയാണ് പ്രവര്‍ത്തകരുടെ സ്വപ്‌നം പൂര്‍ത്തിയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. കെ. മൊയ്തീന്‍കുട്ടി ഹാജി, ടി.കെ. എവുജിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ കെ. വെളുത്തമ്പുവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ഭാരവാഹികളായ എ. ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍ വീട് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Oommen Chandy, Politics, Oommen Chandy against BJP
  < !- START disable copy paste -->