city-gold-ad-for-blogger

പ്രതിഷേധത്തെ തുടര്‍ന്ന് പതിവ് വാഹന പരിശോധന പോലീസ് അവസാനിപ്പിച്ചതോടെ 2 മാസത്തിനിടെ പൊലിഞ്ഞത് 3 പേരുടെ ജീവന്‍; അപകടങ്ങളും കൂടി

കാസര്‍കോട്: (www.kasargodvartha.com 08.12.2018) പ്രതിഷേധത്തെ തുടര്‍ന്ന് പതിവ് വാഹന പരിശോധന പോലീസ് അവസാനിപ്പിച്ചതോടെ രണ്ട് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് പേരുടെ ജീവന്‍. ഒപ്പം അപകടങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. നിയമലംഘനങ്ങളും അമിത വേഗതയും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും യാത്ര ചെയ്യുന്നതും തടയുന്നതിനാണ് കാസര്‍കോട്ട് പോലീസ് ശക്തമായ നടപടി സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍ വാഹന പരിശോധനയുടെ പേരില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെ വാഹന പരിശോധന താത്കാലികമായി പോലീസ് അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് വാഹനാപകടങ്ങളും കൂടിയതെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നു.

മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടേറെ പേരാണ് ജീവച്ഛവമായി ആശുപത്രിയിലും വീടുകളിലുമായി കഴിയുന്നത്. പോലീസിന്റെ വാഹനപരിശോധന ഉണ്ടാകുമ്പോള്‍ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവരുന്നതായാണ് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പോലീസിന്റെ വാഹനപരിശോധന നിലയ്ക്കുമ്പോള്‍ അപകടങ്ങള്‍ വീണ്ടും കൂടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വാഹനപരിശോധന വീണ്ടും തുടരാമെന്ന നിര്‍ദേശമാണ് ഉന്നതങ്ങളില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.

ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പോലീസും റവന്യൂ- ആര്‍ ടി ഒ അധികൃതര്‍ സംയുക്തമായി ഒരാഴ്ച നടത്തിയ 24 മണിക്കൂര്‍ വാഹനപരിശോധനയ്ക്കിടെ ആറു ലക്ഷത്തിലധികം രൂപയാണ് പിഴയായി ഈടാക്കിയത്. ഇതോടെ വാഹനാപകടങ്ങള്‍ കുറയുകയും ചെയ്തിരുന്നു. ചന്ദ്രഗിരിപ്പാലം, കുമ്പള പാലം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വാഹന പരിശോധന നടത്തിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത നിരവധി ബൈക്കുകളും ബുള്ളറ്റുകളും കാസര്‍കോട്ട് ഓടുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന സംഭവങ്ങളും കൂടുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടെന്നും വാഹനപരിശോധന തുടരണമെന്നും പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.

പ്രതിഷേധത്തെ തുടര്‍ന്ന് പതിവ് വാഹന പരിശോധന പോലീസ് അവസാനിപ്പിച്ചതോടെ 2 മാസത്തിനിടെ പൊലിഞ്ഞത് 3 പേരുടെ ജീവന്‍; അപകടങ്ങളും കൂടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vehicle, Accidental-Death, Accident, No vehicle inspection; Accidents increased
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia