Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ 'ഒപ്പരം-19' പുതുവത്സരാഘോഷം; കുടുംബശ്രീ വൈന്‍ വിളമ്പും, ഒപ്പം കോഴി ഉറുക്കിയത് മുതല്‍ ചിക്കന്‍ കാന്താരി വരെ

ജില്ലാ ഭരണ സംവിധാനത്തിന്റെയും തിയാട്രിക് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ 31ന് നടക്കുന്ന 'ഒപ്പരം 19' പുതുവത്സര New Year celebration; Kudumbasree conducting Food Mela, Kasaragod, News, Celebration, Kudumbasree.
കാസര്‍കോട്:  (www.kasargodvartha.com 28.12.2018) ജില്ലാ ഭരണ സംവിധാനത്തിന്റെയും തിയാട്രിക് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ 31ന് നടക്കുന്ന 'ഒപ്പരം 19' പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ഭക്ഷ്യമേളയും ഉത്പന്ന പ്രദര്‍ശന വിപണന മേളയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ലഹരിയില്ലാത്ത വൈന്‍ വിളമ്പുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ശനിയാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മിലാന്‍ ഗ്രൗണ്ടില്‍ മേള തുടങ്ങുമെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സി ഹരിദാസന്‍ അറിയിച്ചു. ജനുവരി രണ്ടുവരെയാണ് മേള. രാവിലെ 11 മുതല്‍ പത്തുവരെ മേളയുണ്ടാകും. പുതുവത്സര തലേന്ന് 12 മണിവരെ പ്രവര്‍ത്തിക്കും. പുതുവത്സര ദിനത്തില്‍ രാത്രി ഏഴിന് ഉസ്താദ് ഹസന്‍ഭായിയെ ആദരിക്കും.
New Year celebration; Kudumbasree conducting Food Mela, Kasaragod, News, Celebration, Kudumbasree.

ചിക്കന്‍ വിഭവങ്ങളായ കോഴി ഉറുക്കിയത്, കോഴി പെരട്ട്, കോഴി വരട്ടിയത്, കോഴിവറുത്തരച്ചത്, ചിക്കന്‍ സത്തായ്, ചിക്കന്‍ കാന്താരി, ചിക്കന്‍ തട്ടുകട ഫ്രൈ, കോഴി തോരന്‍, കോഴി നുറുക്കി വറുത്തത്, കോഴിപൊള്ളിച്ചത് എന്നിവ ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി പി ഹരിപ്രസാദ്, എസ് എല്‍ അഞ്ജലി, എം പി ഷഹീദ, എം ഷിബി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Year celebration; Kudumbasree conducting Food Mela, Kasaragod, News, Celebration, Kudumbasree.