city-gold-ad-for-blogger

കാസര്‍കോട് സ്വദേശിയെ റിസര്‍ച്ച് സെന്ററിലേക്ക് ക്ഷണിച്ച് നാസ; ക്ഷണം ഗവേഷണ ഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍

കാസര്‍കോട്:  (www.kasargodvartha.com 15.12.2018) കാസര്‍കോട് സ്വദേശിയെ റിസര്‍ച്ച് സെന്ററിലേക്ക് ക്ഷണിച്ച് നാസ. കാസര്‍കോട് ബദിയടുക്ക സ്വദേശിയും എയ്‌റോസ്‌പേസ് പിഎച്ച്ഡി ഗവേഷകനുമായ ഇബ്രാഹിം ഖലീലിനെയാണ് നാസയുടെ ഓഹിയോയിലുള്ള ഗ്‌ളെന്‍ റിസര്‍ച്ച് സെന്ററിലേക്ക് ക്ഷണിച്ചത്. നാസയുടെ സാങ്കേതിക വിദ്യയുമായി ഗവേഷണ ഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ക്ഷണം.
കാസര്‍കോട് സ്വദേശിയെ റിസര്‍ച്ച് സെന്ററിലേക്ക് ക്ഷണിച്ച് നാസ; ക്ഷണം ഗവേഷണ ഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍

നായിക്കാപ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു ഖലീലിന്റെ പ്രാഥമിക പഠനം. തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എഞ്ചീനിറിംഗില്‍ ബിരുദം നേടിയ ഖലീല്‍ ജര്‍മനിയിലെ ബൊബുമിലെ റഹ്‌റ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടേഷനില്‍ സ്‌കോളര്‍ഷിപ്പോടെ മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കി. ഇറ്റലിയിലെ പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടൂറിനില്‍ നിന്ന് മേരി ക്യൂറി സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. ഒന്നേകാല്‍ കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണിത്.

ബദിയടുക്ക പൈക്ക മന്‍സിലില്‍ പരേതനായ മജീദ്- ഗോളിയടിയിലെ സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഡോ. മന്‍ഷിദ (ഓസ്‌ട്രേലിയ), മസ്ഊദ് (സൗദി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nasa invited Kasaragod native to research center, Kasaragod, news, Top-Headlines,  Badiyadukka.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia