Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാഷകള്‍ മതങ്ങളുടെ കുത്തകയല്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

ഭാഷകള്‍ ഏതെങ്കിലും വിഭാഗങ്ങളുടെയോ മതങ്ങളുടെയോ കുത്തകയാല്ലെന്നും സാംസ്‌കാരിക N.A. Nellikunnu MLA, Kasaragod, Arabic, Kasargod Govt. College, NA Nellikkunnu MLA on Arabic language
കാസര്‍കോട്: (www.kasargodvartha.com 19.12.2018) ഭാഷകള്‍ ഏതെങ്കിലും വിഭാഗങ്ങളുടെയോ മതങ്ങളുടെയോ കുത്തകയാല്ലെന്നും സാംസ്‌കാരിക നവോത്ഥാനത്തിന് സഹായകമാകുന്ന പ്രധാന ഘടകമാണെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍. കാസര്‍കോട് ഗവ. കോളജ് അറബിക് വിഭാഗം ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക ഭാഷകളില്‍ ഏറ്റവും സജീവമായ ഭാഷയാണ് അറബി എന്നും ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകളില്‍ ഈ ഭാഷയുടെ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
N.A. Nellikunnu MLA, Kasaragod, Arabic, Kasargod Govt. College, NA Nellikkunnu MLA on Arabic language

ഫറൂഖ് കോളജ് അസിസ്റ്റന്‍ഡ് പ്രൊഫ. ഡോ. കെ പി അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അരവിന്ദ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ബി എച്ച്, അറബിക് അലുംനി പ്രതിനിധി മുഹമ്മദ് കുഞ്ഞി പി എ, കോളജ് യൂണിയന്‍ സെക്രട്ടറി ഹരി ശാന്ത്, അറബിക് അസോസിയേഷന്‍ സെക്രട്ടറി ഹിസാന ഹാരിസ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. അറബിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് വി എം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റിയാസ് കെ വി നന്ദിയും പറഞ്ഞു.

അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ അറബിക് ടാലന്റ് ഷോയില്‍ കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥികളായ ജസീന, മറിയംബി എന്നിവര്‍ ഒന്നാം  സ്ഥാനവും തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിംഗ് കോളജിലെ ഷംസീര്‍, നുഅ്മാന്‍ ഷിബിലി എന്നിവര്‍ രണ്ടാം സ്ഥാനവും കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയിലെ മുഹമ്മദ് അസ്ഖര്‍, സാദിക്ക് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
N.A. Nellikunnu MLA, Kasaragod, Arabic, Kasargod Govt. College, NA Nellikkunnu MLA on Arabic language

N.A. Nellikunnu MLA, Kasaragod, Arabic, Kasargod Govt. College, NA Nellikkunnu MLA on Arabic language

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: N.A. Nellikunnu MLA, Kasaragod, Arabic, Kasargod Govt. College, NA Nellikkunnu MLA on Arabic language