Join Whatsapp Group. Join now!
Aster MIMS 10/10/2023

വേറിട്ട അനുഭവമായി 'അമ്മ അറിയാന്‍'

ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലം സംഘടിപ്പിക്കുന്ന ഒന്നാംമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകം മത്സരത്തിന്റെ ഭാഗമായി 'അമ്മയെ അറിയാന്‍ Kasaragod, Kerala, news, Felicitated, Uduma, Mothers felicitated
ഉദുമ: (www.kasargodvartha.com 08.12.2018) ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലം സംഘടിപ്പിക്കുന്ന ഒന്നാംമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകം മത്സരത്തിന്റെ ഭാഗമായി 'അമ്മയെ അറിയാന്‍' പ്രദേശത്തെ മുതിര്‍ന്ന സ്ത്രീകളെ ആദരിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്്ഘാടം ചെയ്തു. ബി കൈരളി അധ്യക്ഷയായി. കൗണ്‍സിലിങ് സൈക്കൊളജിസ്റ്റ് സുമയ്യ തായത്ത് സംസാരിച്ചു. കെ സരോജിനി സ്വാഗതവും കെ എ ശ്രീജ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അലപ്പുഴ അക്ഷര ജ്വാലയുടെ വേറിട്ട കാഴ്ചകള്‍ നാടകം നാടക മത്സരത്തില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നാടകനടി നിലമ്പൂര്‍ ആഇശ, നാടക രചയിതാവ് കരിവെള്ളൂര്‍ മുരളി എന്നിവര്‍ പ്രഭാഷണം നടത്തും. രാജ്‌മോഹന്‍ നീലേശ്വരത്തിന്റെ ജീവിതം തുന്നുമ്പോള്‍ നാടക സമാഹാരം പ്രൊഫ. എം എ റഹ് മാന്‍ പ്രകാശനം ചെയും. തുടര്‍ന്ന് സമാപന നാടക മത്സരമായ കോഴിക്കോട് രംഗമിത്രയുടെ നമ്മള്‍ നടന്നു വഴികള്‍ അരങ്ങേറും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Felicitated, Uduma, Mothers felicitated
  < !- START disable copy paste -->