Join Whatsapp Group. Join now!
Aster MIMS 10/10/2023

ബലാത്സംഗക്കേസില്‍ പുതിയ നിയമം വന്നതിന് ശേഷം കേരളത്തിലെ ആദ്യത്തെ ശിക്ഷാവിധി കാസര്‍കോട്ട്; 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷവും രണ്ടാം പ്രതിക്ക് 20 വര്‍ഷവും കഠിനതടവും പിഴയും

ബലാത്സംഗക്കേസില്‍ പുതിയ നിയമം വന്നതിന് ശേഷം കേരളത്തിലെ ആദ്യത്തെ ശിക്ഷാവിധി കാസര്‍കോട്ട് പ്രഖ്യാപിച്ചു. 16കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും രണ്ടാം പ്രതിക്ക്Kerala, kasaragod, news, Molestation-attempt, Molestation, case, court, Top-Headlines, Molestation: 25 year imprisonment for 1st accused
കാസര്‍കോട്: (www.kasargodvartha.com 26.12.2018) ബലാത്സംഗക്കേസില്‍ പുതിയ നിയമം വന്നതിന് ശേഷം കേരളത്തിലെ ആദ്യത്തെ ശിക്ഷാവിധി കാസര്‍കോട്ട് പ്രഖ്യാപിച്ചു. 16കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും രണ്ടാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് (30) എന്നിവര്‍ക്കാണ് കാസര്‍കോട് അഡി. സെഷന്‍സ് (ഒന്ന്) ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷ വിധിച്ചത്.

2013 ജൂലൈ 15ന് രാവിലെ 8.30 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഇബ്രാഹിം ഖലീല്‍ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍ സുഹൃത്ത് ഖാലിദുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കേസില്‍ 23 സാക്ഷികളില്‍ 13 സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയുമാണ് വിസ്തരിച്ചത്. രണ്ട് വകുപ്പുകളിലായി തട്ടിക്കൊണ്ടുപോകലിന് അഞ്ച് വര്‍ഷവും പീഡിപ്പിച്ചതിന് 20 വര്‍ഷവുമാണ് ശിക്ഷ.

പ്രതികള്‍ പിഴയടച്ചാല്‍ ആ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കാസര്‍കോട് സി ഐമാരായിരുന്ന സി കെ സുനില്‍ കുമാര്‍, പ്രേംസദന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ സി ഐ ഡോ. ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍,സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ എന്നിവര്‍ ഹാജരായി.

Kerala, kasaragod, news, Molestation-attempt, Molestation, case, court, Top-Headlines, Molestation: 25 year imprisonment for 1st accused

Related News: സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് 16 കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; ശിക്ഷ 26ന്

Keywords: Kerala, kasaragod, news, Molestation-attempt, Molestation, case, court, Top-Headlines, Molestation: 25 year imprisonment for 1st accused