കൊച്ചി: (www.kasargodvartha.com 19.12.2018) കാസര്‍കോട്ട് നിന്നും മെട്രോയില്‍ കയറാന്‍ കൊച്ചിയിലേക്ക് ഒളിച്ചോടിയെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള 13 വയസുകാരായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ വീട്ടില്‍ പറയാതെ കൊച്ചി കാണാനായി വീടുവിട്ടത്.
മെട്രോയില്‍ കയറി ലുലു മാളും പിന്നീട് മറൈന്‍ ഡ്രൈവും കറങ്ങിയ വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ വിനോദസഞ്ചാര മേഖലകളിലൂടെ കറങ്ങിനടന്നു. രാത്രി വൈകിയും കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിക്കുകയും വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്‌തെങ്കിലും അവ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. കൊച്ചി കാണാനെത്തിയപ്പോള്‍ 5,000 രൂപയാണ് വിദ്യാര്‍ത്ഥികളുടെ പക്കല്‍ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണായി. ആലുവ മാര്‍ക്കറ്റ് പരിസരത്താണ് സ്വിച്ച് ഓണ്‍ ചെയ്തതെന്ന് കണ്ടെത്തിയതോടെ വിദ്യാനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസുമായി ബന്ധപ്പെട്ടു. ഉടനെ പോലീസ് മാര്‍ക്കറ്റിലെത്തി പരിശോധന നടത്തുകയും ഒടുവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയുമായിരുന്നു.
പണം തീര്‍ന്നതിനാല്‍ തിരികെ നാട്ടിലേക്കു പോകാന്‍ ഒരുങ്ങുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനെ അറിയിച്ചു. മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാസര്‍കോട്ടു നിന്ന് വീട്ടുകാരെത്തിയ ശേഷം കുട്ടികളെ അവരോടൊപ്പം വിടുമെന്ന് എസ് ഐ എം എസ് ഫൈസല്‍ പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെ എത്തിയതാണെങ്കിലും മെട്രോയും കൊച്ചിയും ഏറെ ഇഷ്ടമായെന്ന് മൂവരും പോലീസിനോട് പറഞ്ഞപ്പോള്‍ സ്‌റ്റേഷനില്‍ ചിരി അടക്കാനായില്ല. മേലാല്‍ വീട്ടുകാരോട് പറയാതെ ഇത്തരത്തില്‍ 'ട്രിപ്പ്' വരില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന് ഉറപ്പും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kochi, Top-Headlines, Missing, കേരള വാര്‍ത്ത, Vidya Nagar, Missing students held in Kochi
< !- START disable copy paste -->