Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടറെ വെടിവെച്ച സൈനികന്‍ പിടിയില്‍

ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടറെ വെടിവെച്ച സൈനികന്‍ പിടിയില്‍. സബ് ഇന്‍സ്‌പെക്ടര്‍ News, National, Murder-case,Accused, Arrest, Top-Headlines, Police,
ശ്രീനഗര്‍: (www.kasargodvartha.com 08/12/2018) ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടറെ വെടിവെച്ച സൈനികന്‍ പിടിയില്‍. സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) ആണ് പിടിയിലായത്. സംഘര്‍ഷത്തിന് ശേഷം ബുലന്ദ്ശഹറില്‍ നിന്ന് കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീര്‍ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയ ഇയാളെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ജിതേന്ദ്ര മാലികിനെ ഉടന്‍ യു പി പോലീസിന് കൈമാറും.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലപ്പെട്ട സുബോധ് കുമാറായിരുന്നു.

News, National, Murder-case,Accused, Arrest, Top-Headlines, Police,Military officer arrested who was shot dead by a sub-inspector in Bulandshahr

കലാപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രദേശവാസികളുടെ മൊഴിയില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബജ്‌രംഗ്ദള്‍ പ്രാദേശിക നേതാവായ യോഗേഷ് രാജ് അടക്കമുള്ളവരാണ് കലാപം ആസൂത്രണം ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Murder-case,Accused, Arrest, Top-Headlines, Police,Military officer arrested who was shot dead by a sub-inspector in Bulandshahr