Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു തൂങ്ങി

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു തൂങ്ങി. News, Kasaragod, Kerala, Accident, Top-Headlines, hospital, Injured, Bike, Car,
കാസര്‍കോട്:(www.kasargodvartha.com 01/12/2018) മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു തൂങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് തായലങ്ങാടിയിലെ അബ്ദുള്‍ റസാഖിനാണ് (53) ഗുരുതരമായി പരിക്കേറ്റത്.

News, Kasaragod, Kerala, Accident, Top-Headlines, hospital, Injured, Bike, Car,man injured in accident

വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 60 കെ5207 നമ്പര്‍ ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെ.എല്‍.14 വി 6661 നമ്പര്‍ സ്വിഫ്റ്റ് കാറിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കാര്‍ ഭാഗികമായും തകര്‍ന്നു. പരിക്കേറ്റ അബ്ദുള്‍റസാഖിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും.

News, Kasaragod, Kerala, Accident, Top-Headlines, hospital, Injured, Bike, Car,man injured in accident

 News, Kasaragod, Kerala, Accident, Top-Headlines, hospital, Injured, Bike, Car,man injured in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Accident, Top-Headlines, hospital, Injured, Bike, Car,man injured in accident
< !- START disable copy paste -->