Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതരം

ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കനാണ് ബന്തിയോട് വെച്ച് ട്രെയിനില്‍ നിന്നും Kasaragod, Kerala, news, Kumbala, Injured, Man injured after fallen from Train
കുമ്പള: (www.kasargodvartha.com 09.12.2018) ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കനാണ് ബന്തിയോട് വെച്ച് ട്രെയിനില്‍ നിന്നും വീണത്. തലക്കും കാലിനും ഗുരുതരമായി പരിക്കറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം. കരച്ചില്‍ കേട്ട് ട്രാക്കിനടുത്തുള്ള വീട്ടുകാര്‍ ഓടിക്കൂടുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പരശുറാം എക്്‌സ്പ്രസില്‍ നിന്നും വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

മംഗലാപുരം സെന്‍ട്രലില്‍ നിന്നും എടുത്ത ടിക്കറ്റാണ് ഇയാളുടെ കീശയിലുണ്ടായിരുന്നത്. തമിഴ്‌നാട് സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Injured,  Man injured after fallen from Train
  < !- START disable copy paste -->