Join Whatsapp Group. Join now!
Aster MIMS 10/10/2023

200 ചതുരശ്ര അടി സ്ഥലം തരൂ; കെ എസ് ഇബി നിങ്ങള്‍ക്ക് സൗജന്യ സോളാര്‍ പാനലും വൈദ്യുതിയും നല്‍കും

സൗരോര്‍ജ്ജ വൈദ്യുതി വ്യാപനത്തിലൂടെ വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന സൗര പദ്ധതിക്ക് KSEB, Solar, Kasaragod, News, Electricity, KSEB Free solar panel project
കാസര്‍കോട്: (www.kasargodvartha.com 29.12.2018) സൗരോര്‍ജ്ജ വൈദ്യുതി വ്യാപനത്തിലൂടെ വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന സൗര പദ്ധതിക്ക് ജില്ലയില്‍ മികച്ച പിന്തുണ. ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനാണ് നാടിന് ഊര്‍ജ്ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ 'പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി'ക്ക് കെഎസ്ഇബി തുടക്കം കുറിച്ചിരിക്കുന്നത്്.

വരുന്ന മൂന്ന് വര്‍ഷകാലത്തിനുള്ളില്‍ കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജപദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 30 മെഗാവാട്ട് (3000 കിലോവാട്ട്) ആണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ഉത്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്.
KSEB, Solar, Kasaragod, News, Electricity, KSEB Free solar panel project

ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് 100, ഗാര്‍ഹികേതര സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഓരോ ഉപഭോക്താവിനും വൈവിധ്യമാര്‍ന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ലിമിറ്റിഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ  10 ശതമാനം കെട്ടിടമുടമയ്ക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെഎസ്ഇബി നിര്‍വഹിക്കും.

രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചിലവില്‍ സൗരനിലയം സ്ഥാപിച്ചു നല്‍കും. ഇതില്‍ തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെ എസ് ഇ ബി എല്‍ വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. സൗരനിലയം ഉപഭോക്താവിന്റെ വീടിന്റെ മേല്‍ക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നല്‍കും. സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതില്‍ നിന്നും രണ്ടുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും. 200 ചതുരശ്ര അടി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെറും 1.30 ലക്ഷം രൂപ മാത്രമാണ് കെഎസ്ഇബി ഈടാക്കുന്നത്.

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ 2019 ജനുവരി 31 നകം കെഎസ്ഇബി യുടെ www.kseb.in എന്ന വെബ്സൈറ്റില്‍ 'സൗര' എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണം. ലളിതമായ അഞ്ചു സ്റ്റെപ്പുകളിലൂടെ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്തവരുടെ വീടുകളില്‍/സ്ഥാപനങ്ങളില്‍ എപ്രില്‍ വരെ കെഎസ്ഇബി പ്രതിനിധികള്‍ എത്തി പരിശോധിക്കും. തുടര്‍ന്ന് 2019 മധ്യത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുതുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായി 0471 2555544, 1912

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KSEB, Solar, Kasaragod, News, Electricity, KSEB Free solar panel project