കുമ്പള: (www.kasargodvartha.com 29.12.2018) കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എതിര്‍ ഗ്രൂപ്പുകാര്‍ 'തട്ടിക്കൊണ്ടുപോയതായി' പോലീസില്‍ പരാതി എത്തി. അന്വേഷണത്തിനൊടുവില്‍ യുവാവ് ബംഗളൂരു പോലീസിന്റെ കസ്റ്റഡിയിലുള്ളതായി കുമ്പള പോലീസ് കണ്ടെത്തി. ബംഗളൂരുവില്‍ ഒരു കിലോ കഞ്ചാവുമായി പെര്‍ള സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായയാള്‍ സഹകരണ ബാങ്ക് ജീവനക്കാരന്റെ പേര് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഉപ്പള കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കുമ്പള ശാന്തിപ്പള്ളത്തെ വിനീത് കുമാറിനെ (34)യാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ചിലര്‍ പിടിച്ചുകൊണ്ടുപോയത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടയിലാണ് യുവാവിനെ ചിലര്‍ പിടിച്ചുകൊണ്ടുപോയത്. തന്റെ സഹോദരനെ പെര്‍ളയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് അഭിഭാഷകനായ സഹോദരന്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിനീതിനെ കൊണ്ടുപോയത് ബംഗളൂരു പോലീസാണെന്ന് വ്യക്തമായത്.
പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റര്‍ ചെയ്ത കേസ് പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കാനാണ് പോലീസ് ഒരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, custody, Top-Headlines, Kidnap, complaint, Kidnapping complaint; Congress leader found in Bangalore Police custody
< !- START disable copy paste -->