കോഴിക്കോട്: (www.kasargodvartha.com 19.12.2018) വ്യാപാര-വ്യവസായമേഖലകള്‍ ഉള്‍പെടെ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ക്കും സമരങ്ങള്‍ക്കുമെതിരെ കേരള ജനത കൈകോര്‍ക്കുന്നു. കേരള സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാര-വ്യവസായ മേഖലകളാകെ തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ വ്യാപാര-വ്യവസായ മേഖലകളില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ കൂടെ പ്രാദേശികമായും അല്ലാതെയും അടിക്കടി നടത്തുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ വ്യാപാര- വ്യവസായ മേഖലകളെ ഇല്ലാതാക്കുന്നതിനേ ഉപകരിക്കുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ഇത്തരം സമര രീതികള്‍ കാരണം നിരവധി സ്ഥാപനങ്ങള്‍ പൂട്ടി മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോകുന്നതിന് വ്യാപാരി-വ്യവസായികള്‍ നിര്‍ബ്ബന്ധിതരാകുന്നു. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുവേണ്ടി മുതല്‍ മുടക്കാന്‍ വരുന്ന വ്യവസായികള്‍ കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതും സ്ഥിരം കാഴ്ചയാണ്.
കേരളം വ്യവസായങ്ങള്‍ക്ക് അനുകൂല സംസ്ഥാനമല്ല എന്ന പ്രതീതി വ്യവസായ പ്രമുഖരുടെ ഇടയില്‍ നിലനില്‍ക്കുന്നു. കേരളത്തില്‍ ഒരു വ്യപാര-വ്യവസായ സ്ഥാപനം തുടങ്ങുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അനുബന്ധമേഖലകളിലുള്‍പ്പടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്നുണ്ടന്ന വസ്തുത മറക്കരുത്. സര്‍ക്കാര്‍ ഖജനാവിലേക്കും കോടിക്കണക്കിന് രൂപയാണ് ഈ മേഖലകളില്‍ നിന്ന് ലഭിക്കുന്നത്. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നിരവധി ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നില്‍ക്കുന്ന ഈ ജീവനക്കാര്‍ക്ക് കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാണെന്ന് രാജു അപ്‌സര പറഞ്ഞു.
കേരള സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍, അനാവശ്യ സമരമുറകള്‍ എന്നിവയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 20ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് വ്യാപാര ഭവനില്‍വെച്ച് നടക്കുന്ന സംയുക്ത യോഗത്തില്‍ കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുക്കുമെന്ന് രാജു അപ്‌സര അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Harthal, Kerala against Harthal
< !- START disable copy paste -->