Join Whatsapp Group. Join now!
Aster MIMS 10/10/2023

നീട്ടി വളര്‍ത്തിയ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത് കാസര്‍കോടിന്റെ സ്വന്തം 'മുടിയനായ പുത്രന്‍'

മുടിയനെന്ന് ഫേസ്ബുക്കികള്‍ കളിയാക്കി വിളിക്കുന്ന കാസര്‍കോടിന്റെ സ്വന്തം മുടിയനായ പുത്രന്‍ തന്റെ നീണ്ട് ഇടതൂര്‍ന്ന മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തു. ചെമ്മനാട് Kasaragod, Kerala, news, Top-Headlines, Chemnad, Kasaragod native donates hair for Cancer patients
കാസര്‍കോട്: (www.kasargodvartha.com 22.12.2018) മുടിയനെന്ന് ഫേസ്ബുക്കികള്‍ കളിയാക്കി വിളിക്കുന്ന കാസര്‍കോടിന്റെ സ്വന്തം മുടിയനായ പുത്രന്‍ തന്റെ നീണ്ട് ഇടതൂര്‍ന്ന മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തു. ചെമ്മനാട് മുണ്ടാങ്കുലം സ്വദേശിയായ നജാത് ബിന്‍ അബ്ദുര്‍ റഹ് മാന്‍ ആണ് ഒരു 13 മാസങ്ങളോളം നീട്ടിവളര്‍ത്തിയ മുടി മുറിച്ച് കീമോ തെറാപ്പി കഴിഞ്ഞ രോഗികള്‍ക്കുള്ള വിഗ് നിര്‍മ്മിക്കാനായി ദാനം ചെയ്തിരിക്കുന്നത്.

മുടി നീട്ടി വളര്‍ത്തിയ നജാതിനെ കുടുംബത്തിലെ കുട്ടികള്‍ പോലും നജ ആന്റിയെന്ന് വിളിച്ച് കളിയാക്കിയിരുന്നു. പുരുഷന്മാര്‍ മുടി നീട്ടി വളര്‍ത്തുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഒരു പുരുഷന്‍ നീട്ടി വളര്‍ത്തിയ മുടി ഇത്തരത്തില്‍ ദാനം ചെയ്യുന്നത് അപൂര്‍വ്വമാണ്. 45 മിനിട്ടെടുത്തു മുടി മുറിക്കാനെന്ന് നജാത് പറയുന്നു. ദാനം ചെയ്യാനുള്ള മുടികള്‍ ഒരു പ്രത്യേക രീതിയിലാണ് മുറിക്കുക. പ്രവാസിയായ നജാത് റിയാദിലെ സലൂണിലാണ് മുടി മുറിച്ചത്. തൃശ്ശൂരുള്ള ഒരു ചാരിറ്റി സംഘടനയ്ക്കാണ് ഇദ്ദേഹം മുടി മുറിച്ച് നല്‍കിയിട്ടുള്ളത്.

ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് നജാത് പറയുന്നു. തട്ടിപ്പ് ഏജന്റുമാര്‍ ഒരാളുടെ മുടിക്ക് മുപ്പതിനായിരം മുതല്‍ 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. 10 ഇഞ്ചെങ്കിലും നീളമുള്ള മുടികളാണ് കീമോ തെറാപ്പി കഴിഞ്ഞവര്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പത്ത് ഇഞ്ചില്‍ കുറവ് നീളമുള്ള മുടി കീമോ രോഗികള്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് ഏതെങ്കിലും ഏജന്റുമാര്‍ വാങ്ങുന്നുവെങ്കില്‍ അത് തട്ടിപ്പാണെന്ന് നജാത് പറയുന്നു. ഹെയര്‍ ഫിക്‌സിംഗിനാണ് ഇങ്ങനെ മുറിച്ച മുടികള്‍ ഉപയോഗിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Chemnad, Kasaragod native donates hair for Cancer patients
  < !- START  disable copy paste -->