Join Whatsapp Group. Join now!
Aster MIMS 10/10/2023

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു; ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു

റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു. ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യയും Kasaragod, Kerala, news, Gulf, Death, Accidental-Death, Top-Headlines, Kasaragod native died in accident at Ras Al Khaimah
റാസല്‍ഖൈമ: (www.kasargodvartha.com 24.12.2018) റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു. ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യയും കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെ മകളുമായ ദിവ്യ പ്രവീണ്‍ (25) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

ഷാര്‍ജയില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ച വാഹനം റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ച് വൈദ്യുതപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവ്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എ.ഇയിലുള്ള ഇവര്‍ ആറുമാസം മുമ്പാണ് റാസല്‍ഖൈമയില്‍ എത്തിയത്. ഖോര്‍ ഖോറില്‍ റാക് പോര്‍ട്ട് ഹച്ച്സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍.

രണ്ടു വയസുള്ള ദക്ഷ് ഏക മകനാണ്. ജലജയാണ് ദിവ്യയുടെ മാതാവ്. റാക് സൈഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Death, Accidental-Death, Top-Headlines, Kasaragod native died in accident at Ras Al Khaimah
  < !- START disable copy paste -->