Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐപിഎല്‍ താരലേല പട്ടികയില്‍ കാസര്‍കോട് സ്വദേശി അസ്ഹറുദ്ദീനും

ഐപിഎല്‍ താരലേല പട്ടികയില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പെടെ എട്ട് മലയാളികള്‍ ഇടം നേടി. സച്ചിന്‍ ബേബി, ജലജ് സക്‌സേന, വിഷ്ണു വിനോദ്, Kasaragod, Kerala, news, Sports, Top-Headlines, cricket, Thalangara, IPL Auction list; 8 Malayalees included
കാസര്‍കോട്: (www.kasargodvartha.com 12.12.2018) ഐപിഎല്‍ താരലേല പട്ടികയില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പെടെ എട്ട് മലയാളികള്‍ ഇടം നേടി. സച്ചിന്‍ ബേബി, ജലജ് സക്‌സേന, വിഷ്ണു വിനോദ്, അരുണ്‍ കാര്‍ത്തിക്, സന്ദീപ് വാര്യര്‍, എം ഡി നിതീഷ്, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് താരലേല പട്ടികയില്‍ ഇടംപിടിച്ചത്.

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. മൂന്ന് വര്‍ഷം മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള കെസിഎയുടെ അവാര്‍ഡ് അസ്ഹറുദ്ദീന് ലഭിച്ചിരുന്നു. നിലവില്‍ കേരളാ രഞ്ജി ടീമിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. താരലേല പട്ടികയില്‍ ഇടംപിടിച്ച സച്ചിന്‍ ബേബി നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ജഴ്‌സി അണിഞ്ഞിരുന്നു. എന്നാല്‍ കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ സച്ചിന്‍ ബേബിക്കായിരുന്നില്ല.

ഈ മാസം 18ന് ജയ്പൂരില്‍ വെച്ചാണ് താരലേലം നടക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Sports, Top-Headlines, cricket, Thalangara, IPL Auction list; 8 Malayalees included
  < !- START disable copy paste -->