Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഭാരതീയ തപാല്‍ വകുപ്പിന്റെ നൂതന സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവന കേന്ദ്രം (IPPB Access Point) പ്രവര്‍ത്തനം Kasaragod, Kerala, news, Top-Headlines, Kanhangad, India Post payments bank started in Kanhangad Head post office
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2018) കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഭാരതീയ തപാല്‍ വകുപ്പിന്റെ നൂതന സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവന കേന്ദ്രം (IPPB Access Point) പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 30ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങ് കേരള സര്‍ക്കിള്‍ ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് എം ഉമ അധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റര്‍ പി കെ വിജയ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റര്‍ പി സി ഉഷ നന്ദിയും പറഞ്ഞു. ആനന്ദ് ഐ പി പി ബി മാനേജര്‍ ആശംസകള്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനം കാസര്‍കോട്, ഉപ്പള, മഞ്ചേശ്വരം, വോര്‍ക്കാടി, കുഞ്ചത്തൂര്‍ എന്നീ പോസ്റ്റ് ഓഫീസുകളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. രണ്ടാം ഘട്ടത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് പുറമെ ബേക്കല്‍ ഫോര്‍ട്ട്, വിദ്യാനഗര്‍, പൈവളിഗെ പോസ്റ്റ് ഓഫീസുകളിലും സേവനം ലഭ്യമാകും. ഡിസംബര്‍ 31 ന് മുമ്പായി ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനം ലഭ്യമാകും. കാസര്‍കോട് ജില്ലയില്‍ ഉപ്പളയില്‍ ആണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രധാന ശാഖ പ്രവര്‍ത്തിക്കുന്നത്.

പൂര്‍ണമായും ഡിജിറ്റല്‍ ബാങ്കിംഗ് ആയതിനാല്‍ അക്കൗണ്ട് തുടങ്ങുന്നതിന് രേഖകളുടെ ഫോട്ടോ കോപ്പിയും മറ്റും ആവശ്യമില്ല. അക്കൗണ്ട് തുടങ്ങുമ്പോള്‍ ലഭിക്കുന്ന ക്യു ആര്‍ കാര്‍ഡ് ഉപയോഗിച്ച് ഐ പി പി ബി ബ്രാഞ്ചുകളിലും പോസ്റ്റ് ഓഫീസുകളിലും പോസ്റ്റുമാന്‍ മുഖാന്തിരം വീടുകളില്‍ വച്ചും ഉപഭോക്താവിന് ഇടപാടുകള്‍ നടത്താവുന്നതാണ്. ഐ പി പി ബി അക്കൗണ്ട് സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും.
സാധരണ നിക്ഷേപങ്ങള്‍ക്ക് പുറമെ ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്‌മെന്റ്‌സ്, എസ് എം എസ് /  മിസ്ഡ് കാള്‍ ബാങ്കിംഗ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഐ പി പി ബിയുടെ സവിശേഷതകള്‍ ആണ്. നിലവില്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഐ പി പി ബി അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, India Post payments bank started in Kanhangad Head post office
  < !- START disable copy paste -->