Join Whatsapp Group. Join now!
Aster MIMS 10/10/2023

ദിവസേന വര്‍ദ്ധിച്ചു വരുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ദിവസേന വര്‍ദ്ധിച്ചു വരുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ്, Kasaragod, Kerala, news, Hotel, Hotel and Restaurant Association against Petty shops
കാസര്‍കോട്: (www.kasargodvartha.com 13.12.2018) ദിവസേന വര്‍ദ്ധിച്ചു വരുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ്, ജലപരിശോധന റിപ്പോര്‍ട്ട്, തൊഴിലാളികളുടെ ആരോഗ്യ പരിശോധന, ജി.എസ്.ടി. തുടങ്ങി നിരവധി സര്‍ക്കാര്‍ നടപടി ക്രമം പാലിച്ച് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയൊന്നുമില്ലാതെ ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിച്ചാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

തട്ടുകടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ജില്ലാ സെക്രട്ടറി നാരായണ , ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍.ടി.ഒ, ഭക്ഷ്യ സുരക്ഷാ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കി. ഐഡിയല്‍ മുഹമ്മദ്, ബഷീര്‍ വിക്ടോറിയ, സദാശിവമല്യ, രാജന്‍ കുറ്റിക്കോല്‍, ശ്രീനിവാസ് ഭട്ട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hotel, Hotel and Restaurant Association against Petty shops
  < !- START disable copy paste -->