Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനസാഗരത്തെ സാക്ഷി നിര്‍ത്തി ഗദ്ദികയ്ക്ക് തുടക്കമായി

ജനസാഗരം സാക്ഷിയായി കാലിക്കടവിന്റെ മണ്ണില്‍ ഗദ്ദികയ്ക്ക് തുടക്കമായി. കലാമേളയുടെ ഭാഗമായി Gadhika, Kasaragod, News, Minister, Minister AK Balan, Gadhika inaugurated
കാലിക്കടവ്:  (www.kasargodvartha.com 22.12.2018) ജനസാഗരം സാക്ഷിയായി കാലിക്കടവിന്റെ മണ്ണില്‍ ഗദ്ദികയ്ക്ക് തുടക്കമായി. കലാമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര പടുവളത്ത് നിന്നാരംഭിച്ച് കാലിക്കടവ് മൈതാനിയില്‍ അവസാനിച്ചു. ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത ഘോഷയാത്രയില്‍ ചെണ്ടക്കാരോടൊപ്പം കുടുംബശ്രീ വനിതകളും ഒന്നിച്ചു ചെണ്ടകൊട്ടി ആടിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. ചെണ്ടമേളവും താളമേളവും ഇലത്താളവും ഒത്തു ചേര്‍ന്ന ഗദ്ദിക കാലിക്കടവിന്റെ മണ്ണിന് ഉത്സവ പ്രതീതിയാണ് സമ്മാനിച്ചത്.

കേരള സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് കേരള സാരിയില്‍ ശാലീന സുന്ദരികളായി കുടുംബശ്രീ വനിതകളും വിവിധ വര്‍ണ്ണങ്ങളില്‍ ചാലിച്ച മുത്തുക്കുടകളും, ഒപ്പം കുട്ടിപ്പോലീസുകാരും അണിനിരന്നപ്പോള്‍  ഘോഷയാത്ര ജനശ്രദ്ധ പിടിച്ചുപറ്റി. വിവിധ കലാരൂപങ്ങളും, വനിതാകോല്‍ക്കളിയും, ഇലനൃത്തമെന്ന കലാരൂപവും, നിശ്ചല ദൃശ്യങ്ങള്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച ദളിത് കര്‍ഷകന്റെ  വിലാപദൃശ്യവും, ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, എം രാജഗോപാലന്‍ എംഎല്‍എ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പട്ടികവര്‍ഗ വികസന വകുപ്പ് ആന്‍ഡ് കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ഘോഷയാത്രയില്‍ പങ്കെടുത്തു.

പട്ടികജാതിപട്ടിക വര്‍ഗ വകുപ്പ്, കിര്‍ടാഡ്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദിക 2018ന്റെ  ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് ആന്‍ഡ് കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരീകാക്ഷ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെപി ജയരാജന്‍, സംസ്ഥാനതല പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതവും പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ പി എം അലി അസ്ഗര്‍ പാഷ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gadhika, Kasaragod, News, Minister, Minister AK Balan, Gadhika inaugurated