കാസര്‍കോട്: (www.kasargodvartha.com 04.12.2018) മലപ്പുറത്തു നിന്നും കര്‍ണാടകയില്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വള്ളിക്കുന്ന് സി ബി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
സ്‌കൂള്‍ അധ്യാപകരായ മുനീര്‍ (52), അനീഷ് (45), രമ്യ (35), തുടങ്ങിയവരും വിദ്യാര്‍ത്ഥികളുമടക്കം 50 ഓളം പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ആറു പേര്‍ കാസര്‍കോട് കെയര്‍ വെല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. മൂന്നു ബസുകളിലായാണ് 139 ഓളം വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം കര്‍ണാടകയിലേക്ക് വിനോദ യാത്ര പുറപ്പെട്ടത്. മംഗളൂരുവില്‍ വെച്ച് ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വയറുവേദന അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കാസര്‍കോട്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലെ ഡോ. സറീന, ഡോ. അഫാന, നഴ്‌സുമാരായ സൂര്യ, കമലാക്ഷന്‍, അബൂബക്കര്‍, ആദര്‍ശ്, മനീഷ്, പ്രിയ, ആശുപത്രി ജീവനക്കാരായ ശ്രീകാന്ത്, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കാനും പരിചരിക്കാനും നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Malappuram, hospital, Food, Food poison; Students and teachers hospitalized
< !- START disable copy paste -->