Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു വിഭാഗം മരത്തില്‍ സ്ഥാപിച്ച കൊടി കീറിക്കളഞ്ഞ് മറ്റൊരു കൊടി നാട്ടി; പോലീസെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നീക്കം ചെയ്തു

ഒരു വിഭാഗം മരത്തില്‍ സ്ഥാപിച്ച കൊടി കീറിക്കളഞ്ഞ് മറ്റൊരു കൊടി നാട്ടിയത് പോലീസെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത Kasaragod, Kerala, news, Top-Headlines, Anangoor, Flag removed by Police
കാസര്‍കോട്: (www.kasargodvartha.com 18.12.2018) ഒരു വിഭാഗം മരത്തില്‍ സ്ഥാപിച്ച കൊടി കീറിക്കളഞ്ഞ് മറ്റൊരു കൊടി നാട്ടിയത് പോലീസെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കൊടി നീക്കം ചെയ്തതെന്ന് പോലീസ് അറിയിച്ചു. അണങ്കൂരിലാണ് സംഭവം. അണങ്കൂരിലെ മരത്തില്‍ ഒരു വിഭാഗം കൊടി സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം നഗരത്തിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും പോലീസ് നീക്കം ചെയ്തിരുന്നു. എന്നാല്‍ മരത്തിനു മുകളിലായതിനാല്‍ നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അടുത്ത ദിവസമെത്തി നീക്കം ചെയ്യാമെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൊടി കീറിക്കളഞ്ഞ് അവിടെ മറ്റൊരു വിഭാഗത്തിന്റെ കൊടി നാട്ടിയതായി പോലീസിന് വിവരം ലഭിച്ചത്.

പോലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഏണി ഉപയോഗിച്ച് മരത്തിന് മുകളില്‍ കയറി കൊടി നീക്കം ചെയ്യുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Anangoor, Flag removed by Police
  < !- START disable copy paste -->