Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂജാമുറിയിലെ വിളക്കില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു

പൂജാമുറിയിലെ വിളക്കില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. നായന്മാര്‍മൂല ഐ ടി റോഡിലെ എന്‍ ചിത്രയുടെ ഓടുമേഞ്ഞ വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം Kasaragod, Kerala, news, fire, House, Fire in house at Naimaramoola
വിദ്യാനഗര്‍: (www.kasargodvartha.com 10.12.2018) പൂജാമുറിയിലെ വിളക്കില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. നായന്മാര്‍മൂല ഐ ടി റോഡിലെ എന്‍ ചിത്രയുടെ ഓടുമേഞ്ഞ വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചിത്രയും മക്കളായ ശിവാനി, സ്‌നേഹ എന്നിവരും കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ അയ്യപ്പവിളക്കിന് പോയതായിരുന്നു. കൂലിപ്പണിക്ക് പോയിരുന്ന ഭര്‍ത്താവ് രാജേഷ് തിരിച്ചെത്തിയിരുന്നുമില്ല.

പൂജാമുറിയില്‍ കത്തിച്ചുവെച്ചിരുന്ന വിളക്ക് പോകുമ്പോള്‍ അണച്ചിരുന്നില്ലെന്നും എലികള്‍ തട്ടി മറിഞ്ഞുവീണ് തീ പടര്‍ന്നതാകാമെന്നും ചിത്ര പറയുന്നു. സമീപത്തെ വീട്ടുകാരനായ അബൂബക്കറാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്ടുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ അരുണിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വീടിന്റെ മുന്‍ഭാഗത്ത് ഒരു കോണ്‍ക്രീറ്റ് മുറിയും ബാക്കിഭാഗം ഓടുമേഞ്ഞതുമായിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പൂര്‍ണമായും അഗ്നിക്കിരയായി. കഴിഞ്ഞ ജൂണില്‍ പട്ടികജാതി വകുപ്പില്‍നിന്ന് ലഭിച്ച രണ്ടുലക്ഷം രൂപകൊണ്ട് പണിതതാണ് കോണ്‍ക്രീറ്റ് മുറി. ഇതുമാത്രമാണ് ബാക്കിയായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, House, Fire in house at Naimaramoola
  < !- START disable copy paste -->