Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ കെട്ടിടത്തില്‍ തീപിടുത്തം; 5 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട് നഗരത്തില്‍ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ അഹ് മദ് റാഫിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കാല്‍ Kasaragod, Kerala, news, fire, Fire in building at Kasaragod Town
കാസര്‍കോട്: (www.kasargodvartha.com 08.12.2018) കാസര്‍കോട് നഗരത്തില്‍ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ അഹ് മദ് റാഫിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കാല്‍ ബില്‍ഡിംഗിലെ ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍റൂം പാനലിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 മണിയോടെയായിരുന്നു സംഭവം.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു. കണ്‍ട്രോള്‍ പാനല്‍ ബോര്‍ഡ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലീഡിംഗ് ഫയര്‍മാന്‍ എസ്.കെ. സലീംകുമാര്‍, ഫയര്‍മാന്‍മാരായ സുരേഷ്‌കുമാര്‍, ഗണേശന്‍, സജേഷ് സദന്‍, ഹരികുമാര്‍, ഹോംഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, രാഘവന്‍, ഡ്രൈവര്‍മാരായ ബിനു, ശ്യാംജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Fire in building at Kasaragod Town
  < !- START disable copy paste -->