ബേക്കല്‍: (www.kasargodvartha.com 15.12.2018) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫൈനാന്‍സ് ജീവനക്കാരന്‍ ബേക്കല്‍ കണിയംപാടി സന്തോഷ് നിവാസില്‍ ശ്രീജിത്ത് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോക്കിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പി വി പക്കീരന്‍- ചന്ദ്രിക ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, ഉഷ, ദീപ. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുറിയില്‍ നിന്നും ശ്രീജിത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സുഹൃത്തുക്കളോടും ബന്ധുക്കളോടും മാപ്പ് ചോദിക്കുന്നതായും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Bekal, Finance employee found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Bekal, Finance employee found dead hanged
< !- START disable copy paste -->