Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ത്രീ സമൂഹത്തിന് മഹനീയ പദവി ഇസ്ലാം വിഭാവനം ചെയ്യുന്നു: ഫാത്വിമ മൂസ

സ്ത്രീ സമൂഹത്തിന് മഹനീയ പദവി ഇസ്ലാം വിഭാവനം ചെയ്യുന്നുണ്ടെന്നും അത് അറിഞ്ഞു ജീവിക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും ജമാഅത്തെ ഇസ്ലാമി Kasaragod, Kerala, news, Fathima Moosa to women
കാസര്‍കോട്: (www.kasargodvartha.com 08.12.2018) സ്ത്രീ സമൂഹത്തിന് മഹനീയ പദവി ഇസ്ലാം വിഭാവനം ചെയ്യുന്നുണ്ടെന്നും അത് അറിഞ്ഞു ജീവിക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാനസമിതി അംഗം ഫാത്വിമ മൂസ. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാസര്‍കോട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരല്ല സ്ത്രീകള്‍. സ്വാതന്ത്ര്യത്തെയല്ല, വ്യക്തിസ്വാതന്ത്ര്യം എന്ന പേരില്‍ സദാചാര മൂല്യങ്ങളെ പാടെ തകര്‍ക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇതാണ് 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന ക്യാമ്പെയിന്റെ ഭാഗമായി നിര്‍വഹിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം എം.കെ. ഷമീറ വിഷയാവതരണം നടത്തി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.

ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയ പ്രസിഡണ്ട് സി.എ. മൊയ്തീന്‍കുഞ്ഞി, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി, കാസര്‍കോട് ഐ ടി ഐ പ്രിന്‍സിപ്പല്‍ ഫിലോമിന ജെഫി ജെന്നിഫര്‍, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എം. ഷാസിയ, പഞ്ചായത്തംഗം ഗീത, അധ്യാപികമാരായ ശരീഫ, ഉഷ, ഷിഫാനി എന്നിവര്‍ സംസാരിച്ചു. എം.എച്ച്. തഷ് രീഫ് സ്വാഗതവും എം.എ. സീനത്ത് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fathima Moosa to women
  < !- START disable copy paste -->