Join Whatsapp Group. Join now!
Aster MIMS 10/10/2023

മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടി

മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 42കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെKerala, kasaragod, news, fish, fake, Police, Fish-market, Top-Headlines, Fake currency found in Kasargod, Youth in police custody
കാസര്‍കോട്: (www.kasargodvartha.com 16.12.2018) മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 42കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

മത്സ്യം വാങ്ങി പണം കൈമാറിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വില്‍പ്പനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ടൗണ്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും യുവാവിന്റെ പക്കല്‍ നിന്ന് 2000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടെ ഒരു നോട്ടും പിടിച്ചെടുക്കുകയും ചെയ്തു.

സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ കമ്മീഷന്‍ കിട്ടിയ പണമാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഫോട്ടോസ്റ്റാസ്റ്റ് നോട്ടുകളാണെങ്കിലും പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം കാഴ്ചയില്‍ സാമ്യമുള്ള കറന്‍സികളാണ് പിടിച്ചെടുത്തത്.

Kerala, kasaragod, news, fish, fake, Police, Fish-market, Top-Headlines, Fake currency found in Kasargod, Youth in police custody

Keywords: Kerala, kasaragod, news, fish, fake, Police, Fish-market, Top-Headlines, Fake currency found in Kasargod, Youth in police custody 
< !- START disable copy paste -->