Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് വിജയം: മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും കാസര്‍കോട്ട് കോണ്‍ഗ്രസിന്റെ ആഘോഷം

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ വിജയം കാസര്‍കോട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. മധുരം വിതരണം ചെയ്തും Kasaragod, Kerala, news, Top-Headlines, election, National, Election win; Congress celebrated in Kasaragod
കാസര്‍കോട്: (www.kasargodvartha.com 11.12.2018) മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ വിജയം കാസര്‍കോട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയുമാണ് കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. വിദ്യാനഗറില്‍ നടന്ന മധുരവിതരണം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കല്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുമ്പളയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നീലേശ്വരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. രമേശന്‍ കരുവാച്ചേരി, ഇ ഷജീര്‍, മാമുനി വിജയന്‍, എം രാധാകൃഷ്ണന്‍ നായര്‍, പി രാമചന്ദ്രന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, കെ സലു, മേലാളത്ത് കൃഷ്ണന്‍, സി വിദ്യാധരന്‍, പി അരവിന്ദാക്ഷന്‍, കെ കുഞ്ഞികൃഷ്ണന്‍, ഫൈസല്‍ പേരോല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ത്യയുടെ ഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഉദുമ മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ഡി സി സി സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ലക്ഷ്മി ബാലന്‍, ഉദയമംഗലം സുകുമാരന്‍, എന്‍ ചന്ദ്രന്‍, ശ്രീധരന്‍ വയലില്‍, പ്രഭാകരന്‍ തെക്കേക്കര, ശംഭു ബേക്കല്‍, സുകുമാരി ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, National, Election win; Congress celebrated in Kasaragod
  < !- START disable copy paste -->