Join Whatsapp Group. Join now!
Aster MIMS 10/10/2023

മൃഗാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രേഖകളും അപേക്ഷകളും ആക്രിക്കടയില്‍; തൂക്കിവിറ്റതാണെന്നറിഞ്ഞതോടെ വിവാദമായി, ഒടുവില്‍ പോലീസ് ഇടപെട്ടതോടെ തിരിച്ചെടുത്തു

മൃഗാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രേഖകളും അപേക്ഷകളും ആക്രിക്കടയില്‍ തൂക്കിവിറ്റത് വിവാദമായി. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയും അധികൃതര്‍ Kasaragod, Kerala, news, Trikaripur, Police, Top-Headlines, Documents from Hospital found in Scrap; Controversy
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.12.2018) മൃഗാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രേഖകളും അപേക്ഷകളും ആക്രിക്കടയില്‍ തൂക്കിവിറ്റത് വിവാദമായി. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയും അധികൃതര്‍ ഇവ തിരിച്ചെടുക്കുകയും ചെയ്തു. വലിയപറമ്പ് മൃഗാശുപത്രിയില്‍ സൂക്ഷിച്ച കര്‍ഷകരുടെയും നികുതിദായകരുടെയും മറ്റും രേഖകളും അപേക്ഷകളുമാണ് തൃക്കരിപ്പൂര്‍ തങ്കയത്തെ ആക്രിക്കടയില്‍ തൂക്കിവിറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച്  ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.

നികുതി രസീത്, ആധാര്‍ പകര്‍പ്പ്, വിവിധ അപേക്ഷകള്‍ തുടങ്ങിയവയും കീറക്കടലാസുകളും അടക്കം ഏഴ് ചാക്കുകളില്‍ നിറച്ച സാധനങ്ങളും നാല് കസേരകളുമാണ് തൂക്കിവിറ്റത്. 700 രൂപയാണ് ഇതിന് നല്‍കിയതെന്ന് തമിഴ്‌നാട്ടുകാരനായ കടയുടമ പറഞ്ഞു. പ്രതിഷേധം ഉടലെടുത്തതോടെ പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കടയിലെത്തി ഇവ തിരിച്ചെടുത്തത്.

കൃഷി ഭവനില്‍ സൂക്ഷിക്കാന്‍ സൗകര്യം ഇല്ലാത്തതു മൂലം തൊട്ടടുത്ത മൃഗാശുപത്രി കെട്ടിടത്തില്‍ സൂക്ഷിച്ചതായിരുന്നു ഇവ. പലവട്ടം ഇതു ഇവിടെ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബന്ധപ്പെട്ടവര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തൂക്കി വില്‍ക്കാനുള്ള സാഹചര്യമുണ്ടായതെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Police, Top-Headlines, Documents from Hospital found in Scrap; Controversy
  < !- START disable copy paste -->