Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ 14 പേരുടെ തിരോധാനം; ദാഇഷിലേക്കെത്തിയെന്ന കണ്ടെത്തലിനു ശേഷം ആളെ ചേര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹബീബ് റഹ് മാനെ റിമാന്‍ഡ് ചെയ്തു, കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എന്‍ ഐ എ കോടതി തിങ്കളാഴ്ച പരിഗണിക്കും

കാസര്‍കോട്ടെ 14 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവര്‍ ദാഇഷിലേക്കെത്തിയെന്ന കണ്ടെത്തലിനു ശേഷം ദാഇഷിലേക്ക് ആളെ ചേര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന Kasaragod, Kerala, news, Top-Headlines, Missing, Daesh Recruitment; One more arrested
കാസര്‍കോട്: (www.kasargodvartha.com 28.12.2018) കാസര്‍കോട്ടെ 14 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവര്‍ ദാഇഷിലേക്കെത്തിയെന്ന കണ്ടെത്തലിനു ശേഷം ദാഇഷിലേക്ക് ആളെ ചേര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി ഹബീബ് റഹ് മാനെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എന്‍ ഐ എ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ദാഇഷില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാ സഹായവും ചെയ്തു കൊടുത്തത് അറസ്റ്റിലായ ഹബീബാണെന്ന് എന്‍ ഐ എ വ്യക്തമാക്കി. കേസിലെ പതിനേഴാം പ്രതിയാണ് ഹബീബ്. വയനാട് കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ എന്‍ ഐ എ സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അബ്ദുര്‍ റഷീദുമായി ഹബീബിന് അടുത്ത ബന്ധമുണ്ടായിരുന്നതായും ഇവര്‍ പലപ്പോഴും ഒരുമിച്ച് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

2015ലാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 പേരെ കാണാതായത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ ദാഇഷ് സംഘത്തില്‍ എത്തിപ്പെട്ടതായി എന്‍ ഐ എ സ്ഥിരീകരിക്കുകയായിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനായും കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായും വേണ്ടിയാണ് ഹബീബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Missing, Daesh Recruitment; One more arrested
  < !- START disable copy paste -->