ഉദുമ പാക്യാരയിലെ നൗഷാദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (രണ്ടര വയസ്) ആണ് മിഠായിക്കൊപ്പമുള്ള ബാറ്ററി വിഴുങ്ങിയത്. വാച്ചിലുപയോഗിക്കുന്ന ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ലൈറ്റ് മിഠായിക്കൊപ്പം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് കളിക്കുകയും പിന്നീട് മിഠായി തിന്നുന്നതിനിടെ ലൈറ്റും വിഴുങ്ങുകയായിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടറാണ് സര്‍ജനെ കാണിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.
Keywords: Kerala, kasaragod, Uduma, Baby, hospital, Child swallows small battery