Join Whatsapp Group. Join now!
Aster MIMS 10/10/2023

പണവുമായി മുങ്ങിയെന്ന പരാതി; പി ഡി പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പണവുമായി മുങ്ങിയെന്ന ഗള്‍ഫ് വ്യാപാരിയുടെ പരാതിക്കു പിന്നാലെ പി ഡി പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകന്‍ അജാനൂര്‍ Kasaragod, Kerala, news, PDP, Ajanur, Cheating complaint; PDP leader dismissed from party
അജാനൂര്‍: (www.kasargodvartha.com 22.12.2018) പണവുമായി മുങ്ങിയെന്ന ഗള്‍ഫ് വ്യാപാരിയുടെ പരാതിക്കു പിന്നാലെ പി ഡി പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകന്‍ അജാനൂര്‍ മുട്ടുന്തലയിലെ ഉബൈദ് മുട്ടുന്തലയെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അനുമതിയോടെ പുറത്താക്കിയതായി പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അറിയിച്ചത്.

പാര്‍ട്ടിയുടെ ഭരണഘടനക്കും പ്രതിജ്ഞയ്ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഗള്‍ഫില്‍ സുഹൃത്തിനെ ഏല്‍പ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ തട്ടിയെടുത്ത് ഉബൈദ് മുട്ടുന്തല മുങ്ങിയതായി അജാനൂര്‍ മുട്ടുന്തലയിലെ അബ്ദുര്‍ റഹ് മാന്റെ മകനും ഗള്‍ഫ് വ്യാപാരിയുമായ ഇസഹാഖ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ 15 ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും യാത്ര പോകുന്നതിന്റെ വിമാന ടിക്കറ്റ് കാണിച്ചാണ് ഉബൈദ് ഇസഹാഖില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ദുബൈയിലേക്ക് പോകാതെ വിമാന ടിക്കറ്റ് റദ്ദാക്കി നാലു ലക്ഷം രൂപയുമായി ഉബൈദ് മുങ്ങിയെന്നാണ് പരാതി. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താണ് ഉബൈദ് അപ്രത്യക്ഷനായത്. ഇതിന്റെ പിന്നാലെയാണ് പി ഡി പി സംസ്ഥാന നേതൃത്വം ഉബൈദിനെതിരെ നടപടിയെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, PDP, Ajanur, Cheating complaint; PDP leader dismissed from party
  < !- START disable copy paste -->