Join Whatsapp Group. Join now!
Aster MIMS 10/10/2023

ചോറൂണിനു പിന്നാലെ പട്ടികവര്‍ഗ വിഭാഗക്കാരായ മാതാപിതാക്കളെക്കൊണ്ട് ക്ഷേത്രഭാരവാഹികള്‍ ശുദ്ധികര്‍മ്മം ചെയ്യിപ്പിച്ച് ജാതീയ വിവേചനം നടത്തിയതായി പരാതി; ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

കുഞ്ഞിന് ക്ഷേത്രത്തില്‍വെച്ച് ചോറൂണിനു പിന്നാലെ പട്ടികവര്‍ഗ വിഭാഗക്കാരായ മാതാപിതാക്കളെക്കൊണ്ട് Kasaragod, News, Temple, Complaint, Investigation, Caste discrimination; Complaint lodged, SP order for investigation
കാസര്‍കോട്: (www.kasargodvartha.com 18.12.2018) കുഞ്ഞിന് ക്ഷേത്രത്തില്‍വെച്ച് ചോറൂണിനു പിന്നാലെ പട്ടികവര്‍ഗ വിഭാഗക്കാരായ മാതാപിതാക്കളെക്കൊണ്ട് ക്ഷേത്രഭാരവാഹികള്‍ ശുദ്ധികര്‍മ്മം ചെയ്യിപ്പിച്ചതായി പരാതി. സംഭവത്തെ കുറിച്ച് ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കാസര്‍കോട് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായി ദമ്പതികള്‍ അറിയിച്ചു. ചോറൂണിന് ശേഷം ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചതായാണ് ആരോപണം.
Kasaragod, News, Temple, Complaint, Investigation, Caste discrimination; Complaint lodged, SP order for investigation

പട്ടികവര്‍ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ. പ്രസാദാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു സംഭവം നടന്നത്. മകള്‍ നൈദികയുടെ ചോറൂണ്‍ ചടങ്ങിനായി പെരിയ കൂടാനം സ്വദേശിയായ പ്രസാദ്, ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ചോറൂണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിര്‍ബന്ധമാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടിയെന്നു ദമ്പതികള്‍ പറഞ്ഞു.

സാധാരണകാര്യമാണെന്നു കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും പ്രസാദ് പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ ജാതി വിവേചനം കാണിക്കുകയും അനാചാരം നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്നുമാണ് പ്രസാദിന്റെ പരാതിയിലെ ആവശ്യം. എന്നാല്‍, ക്ഷേത്രത്തിലെ ബലിക്കല്ലിന് മുന്നില്‍ ചോറൂണ് നടക്കാറില്ല. ആചാരപ്രകാരം ശുദ്ധിചെയ്യുന്നതിനും ഭക്ഷണാവശിഷ്ടം നീക്കാനുമായി ചാണകവെള്ളം തളിക്കണമെന്നാവശ്യപ്പെടുന്നത് പതിവാണെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. ഇതില്‍ ജാതി തിരിവില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

പരാതി ദളിത് വിഭാഗക്കാരുടെ കേസുകളന്വേഷിക്കുന്ന സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്) വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്ന് കാസര്‍കോട് എസ്.പി. ഡോ.എ.ശ്രീനിവാസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Temple, Complaint, Investigation, Caste discrimination; Complaint lodged, SP order for investigation