Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃപീഡനം; യുവതിയുടെ പരാതിയില്‍ കേസ്

ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉപ്പിലിക്കൈ കൊങ്ങിണിയംവളപ്പിലെ സതീശന്റെ ഭാര്യ ലത(37)യുടെ പരാതിയില്‍ ഭര്‍ത്താവ് Kasaragod, Kerala, news, Kanhangad, case, Crime, Case against Husband for assaulting wife
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2018) ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉപ്പിലിക്കൈ കൊങ്ങിണിയംവളപ്പിലെ സതീശന്റെ ഭാര്യ ലത(37)യുടെ പരാതിയില്‍ ഭര്‍ത്താവ് സതീശനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2007 ഏപ്രില്‍ മൂന്നിനാണ് അയല്‍വാസിയായ സതീശനും ലതയും തമ്മില്‍ വിവാഹിതരായത്.

വിവാഹ സമയത്ത് പത്ത് പവന്‍ ലതക്ക് സ്ത്രീധനമായി വീട്ടുകാര്‍ നല്‍കിയിരുന്നത്രെ. സ്ത്രീധനമായി നല്‍കിയ സ്വര്‍ണം ഭര്‍ത്താവ് വിറ്റ് തുലച്ചതായി പരാതിയില്‍ പറയുന്നു. സതാശന്റെ പീഡനം മൂലം ലതയും മക്കളും സ്വന്തം വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ലതയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി സതീശന്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, case, Crime, Case against Husband for assaulting wife
  < !- START disable copy paste -->