Join Whatsapp Group. Join now!
Aster MIMS 10/10/2023

നന്മകളുടെ നീരുറവകള്‍ വറ്റാതെ ബേക്കല്‍ പോലീസ്; ഇത്തവണ കുടിവെള്ളമില്ലാത്ത അമ്മമാര്‍ക്ക് ബോര്‍വെല്‍ നിര്‍മിച്ചു നല്‍കി കാക്കിക്കുള്ളിലെ കാരുണ്യമുഖം

കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ മുഖമായി വീണ്ടും ബേക്കല്‍ പോലീസ്. ഇത്തവണ കുടിവെള്ളം Bekal police with Helping hands, Bekal, Police, Drinking water, News, Borewell
ബേക്കല്‍: (www.kasargodvartha.com 18.12.2018) കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ മുഖമായി വീണ്ടും ബേക്കല്‍ പോലീസ്. ഇത്തവണ കുടിവെള്ളം ഒരുക്കിക്കൊടുത്താണ് ബേക്കല്‍ പോലീസ് ശ്രദ്ധ നേടിയിരിക്കുന്നത്. എസ്.ഐ. കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള നന്മ നിറഞ്ഞ പോലീസുകാര്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലിയടുക്കത്തെ കുടുംബത്തിനാണ് ആശ്വാസമായിത്തീര്‍ന്നത്.
Bekal police with Helping hands, Bekal, Police, Drinking water, News, Borewell,

ആരാരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന ചിത്രത്തിന് മുന്നില്‍ സ്വയം അലിഞ്ഞുപോയ പോലീസുകാര്‍ സുമനസ്‌ക്കരുടെ സഹായത്തോടെ ബോര്‍വെല്‍ നിര്‍മ്മിച്ചു നല്‍കാന്‍ പരിശ്രമിക്കുകയും ഖത്തറിലുള്ള ഒരു ബിസിനസുകാരന്‍ അതിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു. ബോര്‍വെല്‍ വാഗ്ദാനം ചെയ്ത അദ്ദേഹം അതിവേഗം അതിനുള്ള പണം അയച്ചുനല്‍കുകയും ചെയ്തു. ഇൗ പണം ഉപയോഗിച്ച് ഒട്ടും വൈകിക്കാതെ പോലീസിന്റെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് ബോര്‍വെല്‍ സ്ഥാപിച്ചു നല്‍കുകയായിരുന്നു.

ദൂരെ ദിക്കുകളില്‍ നിന്നും വെള്ളം ചുമന്ന് വരേണ്ട അവസ്ഥയില്‍ നിന്ന് തൊട്ടരികില്‍ വെള്ളമെത്തിയപ്പോള്‍ ആ അമ്മമാര്‍ക്ക് അത് അടക്കാനാകാത്ത ആഹ്ലാദമായി മാറി. ബേക്കല്‍ പോലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായി മാറി. ആരോരുമില്ലാത്ത അമ്മാരെ ചേര്‍ത്ത് നിര്‍ത്തി തങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ആ അമ്മമാരുടെ കണ്ണ് നിറഞ്ഞു. ബോര്‍വെല്‍ മാത്രമല്ല നേരത്തെ ഇതേ കോളനിയില്‍ ഒരു വീടും ബേക്കല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതും ബേക്കല്‍ പോലീസാണ്. ബേക്കല്‍ പോലീസിന്റെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal police with Helping hands, Bekal, Police, Drinking water, News, Borewell.