Join Whatsapp Group. Join now!
Aster MIMS 10/10/2023

10 മാസം പ്രായമുള്ള കുഞ്ഞ് വീണു മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കും

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വീണു മരിച്ചു. അതേസമയം മരണത്തില്‍ കുട്ടിയുടെ മാതാവിന്റെ ഉമ്മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. Kasaragod, Kerala, news, Top-Headlines, Baby, Death, Obituary, Baby fallen to death; Body will be sent for Postmortem
മേല്‍പ്പറമ്പ്: (www.kasargodvartha.com 18.12.2018) 10 മാസം പ്രായമുള്ള കുഞ്ഞ് വീണു മരിച്ചു. അതേസമയം മരണത്തില്‍ കുട്ടിയുടെ മാതാവിന്റെ ഉമ്മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു. കീഴൂരിലെ മത്സ്യ തൊഴിലാളി മുനവ്വറിന്റെ 10 മാസം പ്രായമുള്ള മുഹമ്മദ് ആദിയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയോടെ കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം സംബന്ധിച്ച് ചൈല്‍ഡ് ലൈനിനും ജില്ലാ പോലീസ് ചീഫിനും ഫോണിലൂടെ ചിലര്‍ പരാതി അറിയിച്ചതായും വിവരമുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് മുനവ്വര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കുഞ്ഞ് പിറന്നതോടെ ഇരുവരും തമ്മിലും ഇവരുടെ വീട്ടുകാരും തമ്മിലും വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതായാണ് വിവരം. ഇതിനിടയില്‍ കുട്ടി വീണു മരിച്ചതോടെ ഭാര്യാ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.

മാതാവ്: മറിയം. ദമ്പതികളുടെ ഏക മകനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Baby, Death, Obituary, Baby fallen to death; Body will be sent for Postmortem 
  < !- START disable copy paste -->