city-gold-ad-for-blogger

കുഷ്ഠരോഗം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വീടുകളിലേക്ക്; കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ അഞ്ചിന് തുടക്കമാകും, എന്താണ് കുഷ്ഠരോഗം?

കാസര്‍കോട്: (www.kasargodvartha.com 03.12.2018) സമ്പൂര്‍ണ കുഷ്ഠരോഗ വിമുക്തമാക്കുവാന്‍ ജില്ലാ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യൂണിറ്റിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണയ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നു. 'അശ്വമേധം' എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടി അഞ്ച് മുതല്‍ 18 വരെയാണ് നടത്തുന്നത്. ഈ കാലയളവില്‍ പ്രവര്‍ത്തകര്‍ ജില്ലയിലെ എല്ലാവീടുകളിലും സന്ദര്‍ശനം നടത്തി കുഷ്ഠരോഗ പരിശോധന നടത്തും. പരിശോധനയ്ക്കായി 1297 സംഘങ്ങളെ നിയോഗിച്ചതായി കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു ആശാ പ്രവര്‍ത്തക അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തക, ഒരു പുരുഷസന്നദ്ധ പ്രവര്‍ത്തകനുമടങ്ങുന്നതാണ് സംഘം. സംശയം തോന്നുന്നവരെ വിശദമായ പരിശോധയ്ക്ക് വിധേയമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുഷ്ഠരോഗം കണ്ടെത്തുന്നവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയൊരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി കുഷ്ഠരോഗം കണ്ടെത്തിയ കേരളത്തിലെ എട്ട് ജില്ലകളിലാണ് നടപ്പിലാക്കുന്നത്. (കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം).

കുഷ്ഠരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. ആരംഭത്തില്‍ തന്നെ കണ്ടെത്താനായാല്‍ രോഗം മൂലമുണ്ടാകുന്ന അംഗവൈകല്യം തടയാനാകുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.കെ. ഷാന്റി അറിയിച്ചു. ശരീരത്തിലുണ്ടാകുന്ന നിറംമങ്ങിയ സ്പരശനശേഷിയില്ലാത്ത കലകള്‍, കൈ-കാല്‍ മരവിപ്പ്, കൈകാലുകളിലെ വേദനിയില്ലാത്ത വ്രണങ്ങള്‍ എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളായേക്കാമെന്നും ഇവ പരിശോധനയ്ക്കു വിധേയമാക്കാന്‍ മുഴുവന്‍ ആളുകളും സര്‍വേയുമായി സഹകരിക്കണമെന്നും ഡി.എം.ഒ. അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അസി. ലെപ്റസി ഓഫീസര്‍ വി.എന്‍. ഷാജികുമാര്‍ സംബന്ധിച്ചു.
കുഷ്ഠരോഗം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വീടുകളിലേക്ക്; കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ അഞ്ചിന് തുടക്കമാകും, എന്താണ് കുഷ്ഠരോഗം?

എന്താണ് കുഷ്ഠരോഗം?

മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ഒരിനം ബാക്ടീരിയ രോഗാണുമൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് കുഷ്ഠരോഗം.

രോഗം പകരുന്ന വിധം:

ചികിത്സ എടുക്കാത്ത് രോഗികള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്തുവരുന്നു. ഇതു മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങള്‍:

ചര്‍മ്മത്തിനുണ്ടാകുന്ന നിറം മങ്ങിയതോ സ്പര്‍ശനശേഷി നഷ്ടപ്പെട്ടതോ ആയ കലകള്‍, കൈകാലുകളിലെ മരവിപ്പ്, വേദനയുള്ള തടിച്ച ഞരമ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, മുഖത്തും ചെവിയിലുമുണ്ടാകുന്ന തടിപ്പുകള്‍, എണ്ണമയം പോലുള്ള മിനുക്കമുള്ള ചര്‍മ്മം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District, Health-Department, Awareness about Leprosy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia