Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍

ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ചയാണ് സംഭവം. ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക Kasaragod, Kerala, news, Kanhangad, hospital, Injured, Attack During the Bank election; 2 injured
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2018) ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ചയാണ് സംഭവം. ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പ് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി (40), യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അറുവാട്ട് (33) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.

കള്ള വോട്ട് ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സ്ലിപ്പ് എഴുതി നല്‍കുകയായിരുന്ന ഇവരെ കസേരയും മേശയും വടിയുമുപയോഗിച്ചു മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവരുടെയും പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. നാലര പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ ഇത്തവണ സിപിഎം പാനലും മത്സര രംഗത്തുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, hospital, Injured, Attack During the Bank election; 2 injured
  < !- START disable copy paste -->