Join Whatsapp Group. Join now!
Aster MIMS 10/10/2023

മകന്റെ വീട്ടിലെത്തിയ വൃദ്ധമാതാവിനെ വാടകയ്ക്ക് താമസിക്കുന്നവര്‍ തള്ളിയിട്ട് പരിക്കേല്‍പിച്ചതായി പരാതി; തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍

മകന്റെ വീട്ടിലെത്തിയ വൃദ്ധമാതാവിനെ വാടകയ്ക്ക് താമസിക്കുന്നവര്‍ തള്ളിയിട്ട് Housewife, Attack, Injured, Kasaragod, News, Attack against housewife
കാസര്‍കോട്: (www.kasargodvartha.com 19.12.2018) മകന്റെ വീട്ടിലെത്തിയ വൃദ്ധമാതാവിനെ വാടകയ്ക്ക് താമസിക്കുന്നവര്‍ തള്ളിയിട്ട് പരിക്കേല്‍പിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ചവറ സ്വദേശിനിയും വാസുദേവന്‍ പിള്ളയുടെ ഭാര്യയുമായ രാധാമണിയമ്മ (69)യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്റെ മായിപ്പാടിയിലെ വീട്ടില്‍വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നേരത്തെ വീടിന്റെ മുകള്‍ നില താമസിക്കാന്‍ നല്‍കി ഒഴിഞ്ഞുപോകാതെ വീട്ടില്‍ തന്നെ കഴിയുന്ന അജേഷ് ആണ് തന്നെ തള്ളിയിട്ട് പരിക്കേല്‍പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന രാധാമണിയമ്മ പരാതിപ്പെട്ടു. നേരത്തെ തന്നെ പ്രശ്‌നങ്ങളുള്ളതിനാല്‍ രണ്ടു പോലീസുകാരെയും പരിചയക്കാരിയായ സ്ത്രീയെയും കൂട്ടിയാണ് മായിപ്പാടിയിലെ വീട്ടിലെത്തിയത്. വീട്ടിലേക്ക് കടക്കുന്നതിനിടെ അജേഷ് മോശമായി പെരുമാറുകയും തള്ളി താഴെയിടുകയായിരുന്നുവെന്നും രാധാമണിയമ്മ പരാതിപ്പെട്ടു.

തലയ്ക്ക് പരിക്കേറ്റതിനാല്‍ സി ടി സ്‌കാന്‍ എടുക്കാന്‍ രാധാമണിയമ്മയോട് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Housewife, Attack, Injured, Kasaragod, News, Attack against housewife