Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി കൊടിമരം പച്ച പെയിന്റടിച്ച നിലയില്‍

പരിയാരം കോതറമ്പത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരം പച്ച പെയ്ന്റടിച്ച് വികൃതമാക്കിയതായി പരാതി. ഞായറാഴ്ച രാവിലെയാണ് കൊടികള്‍ നശിപ്പിച്ച് ചായം പൂശി വികൃതKerala, kasaragod, Uduma, news, BJP, Flag, Collapsed, Green, Attack against BJP flag
ഉദുമ: (www.kasargodvartha.com 30.12.2018) പരിയാരം കോതറമ്പത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരം പച്ച പെയിന്റടിച്ച് വികൃതമാക്കിയതായി പരാതി. ഞായറാഴ്ച രാവിലെയാണ് കൊടികള്‍ നശിപ്പിച്ച് ചായം പൂശി വികൃതമാക്കിയ നിലയില്‍ കാണപ്പെട്ടത്. സാമൂഹ്യ ദ്രോഹികളാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ഉദുമ നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും വൈദ്യുതി തൂണുകള്‍ക്കും വ്യാപകമായി കരി ഓയിലും ഒഴിച്ചിട്ടുണ്ട്. ഒരേ സംഘമാണ് ഇതിനുപിന്നിലെന്നാണ് വിവരം. പരിയാരം കൊതാറാമ്പത്ത് സ്ഥാപിച്ച ബിജെപിയുടേയും സംഘപരിവാറിന്റെയും കൊടികള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

സാമാധാനന്തരീക്ഷം നിലനിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ വളരെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൊടികള്‍ നശിപ്പിച്ചത്. പോലീസ് അധികാരികള്‍ ഇത്തരം സാമൂഹ്യദ്രോഹികളെ നിരിക്ഷിക്കണമെന്നും പ്രദേശത്തെ സമാധാനന്തരീക്ഷം നിലനിര്‍ത്തണമെന്നും ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിവേക് പരിയാരം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രഭാരി തമ്പാന്‍ അച്ചേരി, വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍, സെക്രട്ടറി മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kerala, kasaragod, Uduma, news, BJP, Flag, Collapsed, Green, Attack against BJP flag


Keywords: Kerala, kasaragod, Uduma, news, BJP, Flag, Collapsed, Green, Attack against BJP flag