Join Whatsapp Group. Join now!
Aster MIMS 10/10/2023

താന്‍ ഇനി ഒരു കക്ഷി രാഷ്ട്രീയത്തിലേക്കുമില്ലെന്ന് ലീഗില്‍ നിന്നും പുറത്താക്കിയ അഡ്വ. സി ഷുക്കൂര്‍; പൊതുരംഗത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കും

താന്‍ ഇനി ഒരു കക്ഷി രാഷ്ട്രീയത്തിലേക്കുമില്ലെന്ന് ലീഗില്‍ നിന്നും പുറത്താക്കിയ അഡ്വ. സി ഷുക്കൂര്‍ Adv. C Shukoor, Kasaragod, News, Indian Union Muslim League, IUML, Adv. C Shukoor on dismissal from IUML
കാസര്‍കോട്: (www.kasargodvartha.com 21.12.2018) താന്‍ ഇനി ഒരു കക്ഷി രാഷ്ട്രീയത്തിലേക്കുമില്ലെന്ന് ലീഗില്‍ നിന്നും പുറത്താക്കിയ അഡ്വ. സി ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പൊതുരംഗത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം ഫെയിസ്ബുക്കിലും കുറിച്ചിട്ടുണ്ട്.

ഷുക്കൂര്‍ സിപിഎമ്മുമായി അടുക്കുന്നതായി നേരത്തേ തന്നെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മഹത്വവല്‍ക്കരിച്ചുകൊണ്ടു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് ഷുക്കൂറിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ലീഗിന്റെ പോഷക സംഘടനയായ ലോയേര്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു.
Adv. C Shukoor, Kasaragod, News, Indian Union Muslim League, IUML, Adv. C Shukoor on dismissal from IUML

ഇതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനുമായി ഷുക്കൂര്‍ ചര്‍ച്ച നടത്തിയതായും പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നതായുമുള്ള വാര്‍ത്തകള്‍ വന്നത്. ലീഗും യുഡിഎഫും രാഷ്ട്രീയമായി എതിര്‍ക്കുന്ന വനിതാ മതിലിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സംസ്ഥാന നേതൃത്വം പുറത്താക്കിയിരിക്കുന്നത്.

ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല). വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും, ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.

എന്നാല്‍, പൊതു രംഗത്ത് തുടരും. കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ, സ്ത്രീ പക്ഷ, മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും. അതിനു വേണ്ടി നിലകൊള്ളും. കേരളീയ സാഹചര്യത്തില്‍ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി, സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും...

കാസര്‍ഗോഡ് ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹങ്ങള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.

ഇങ്ങിനെ സാംസ്‌കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.
അതിനായി ചെറിയ ശ്രമം തുടങ്ങും. നമുക്കു ജീവവായു പോലെ പ്രധാനമാണ് സ്‌നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കും.

ഒരിക്കല്‍ കൂടി, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകുവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.

എല്ലാവരോടും സ്‌നേഹം..,
നന്ദി.
സി ഷുക്കൂര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adv. C Shukoor, Kasaragod, News, Indian Union Muslim League, IUML, Adv. C Shukoor on dismissal from IUML